Shaarikappaithale

1965
Lyrics
Language: English

�saarikappaithale saarikappaithale
Aarudetheril neevannoo
Aarude theril neevannoo

Kaadaya kaadukal kanduvarumvazhi
Kanwaasramathil irangngiyo?
Kulapathi kanwanum sakhikalkkum ente
Maankidaavinum sukhamaano
Ente priyamvada chirikkarundo
Ente kurumozhikal pookkaarundo?

Naadaayanaadukal kanduvarum vazhi
Hasthinapurathil irangiyo?
Aramanaykkullile sakhikalkkum ente
Aaryaputhranum sukhamano
Ente priyathaman urangarundo
Ente niramizhikal orkkarundo?
Language: Malayalam

ശാരികപ്പൈതലേ ശാരികപ്പൈതലേ
ആരുടെ തേരില്‍ നീവന്നൂ?
ആരുടെ തേരില്‍ നീവന്നൂ? (ശാരിക)

കാടായ കാടുകള്‍ കണ്ടുവരും വഴി
കണ്വാശ്രമത്തില്‍ ഇറങ്ങിയോ ?
കുലപതി കണ്വനും സഖികള്‍ക്കും എന്റെ
മാന്‍ കിടാവിനും സുഖമാണോ?
എന്റെ പ്രിയംവദ ചിരിക്കാറുണ്ടോ?
എന്റെ കുറുമൊഴികള്‍ പൂക്കാറുണ്ടോ ?
(ശാരിക)

നാടായ നാടുകള്‍ കണ്ടുവരും വഴി
ഹസ്തിനപുരത്തില്‍ ഇറങ്ങിയോ ?
അരമനയ്ക്കുള്ളിലെ സഖികള്‍ക്കും എന്റെ
ആര്യപുത്രനും സുഖമാണോ?
എന്റെ പ്രിയതമന്‍ ഉറങ്ങാറുണ്ടോ?
എന്റെ നിറമിഴികള്‍ ഓര്‍ക്കാറുണ്ടോ ?
(ശാരിക)
Movie/Album name: Shakunthala
Artists