Kavithe [F]

2005
Lyrics
Language: English

Kavithe thuyilunaru karalin kadha parayu
Kuyile nee madhuramaay paadu
Mazhavillin pookkal choodi manasame madhu pakaru

Neela poopanthalil nilavilakkanambili
Kuliroli tharakangal thalamenthi (2)
Virimaril theerthu njan oru kunjikkoodu
Karalonnay parkkaan varu neeyen thozha
Varu neyen thozha
(kavithe)

Mandaara chillayil muraliyenthi rakkili
Surabhila chaamarangal veeshi thennal (2)
Uyiril njan nalkam oru swapnappoovu
Madhurikkum jeevitham nukaran nee poru
Nukaran nee poru
(kavithe)
Language: Malayalam

കവിതേ തുയിലുണരൂ
കരളിന്‍ കഥ പറയൂ
കുയിലേ നീ മധുരമായി പാടൂ
മഴവില്ലിന്‍ പൂക്കള്‍ ചൂടി
മാനസമേ മധു പകരൂ (കവിതേ..)

നീല പൂപ്പന്തലില്‍ നിലവിളക്കാണമ്പിളി
കുളിരൊളി താരകങ്ങള്‍ താലമേന്തി (നീല..)
വിരിമാറില്‍ തീര്‍ത്തു ഞാന്‍ ഒരു കുഞ്ഞിക്കൂട്‌
കരളൊന്നായ്‌ പാര്‍ക്കാന്‍ വരു നീയെന്‍ തോഴാ
വരു നീയെന്‍ തോഴാ.. (കവിതേ..)

മന്ദാരച്ചില്ലയില്‍ മുരളിയേന്തി രാക്കിളി
സുരഭില ചാമരങ്ങള്‍ വീശി തെന്നല്‍ (മന്ദാര..)
ഉയിരില്‍ ഞാന്‍ നല്‍കാം ഒരു സ്വപ്നപ്പൂവ്‌
മധുരിക്കും ജീവിതം നുകരാന്‍ നീ പോരൂ
നുകരാന്‍ നീ പോരൂ (കവിതേ..)
Movie/Album name: Deepangal Saakshi
Artists