നീളുമീ പാതയിൽ യാത്രയായ് നാം ആദ്യമായ് പകലു തീരാൻ നേരമെങ്കിലും അരികിലാകാനായ് നീളുമീ പാതയിൽ യാത്രയായ് നാം ആദ്യമായ് പകലു തീരാൻ നേരമെങ്കിലും അരികിലാകാനായ് സദാ തിരയുന്നു മറവിയിലൊരീണം പോയിടും കാലമേ കാത്തതെന്താണോ
ഇത്തിരി പൊൻ കുങ്കുമം നിൻ നെറ്റിയിൽ ചാർത്തിയില്ലെന്നാകിലും എൻ സന്ധ്യയല്ലേ നീ ഒത്തിരി പൂ നുള്ളി നിൻ കാർകൂന്തലിൽ ചൂടിയില്ലെന്നാകിലും വാസന്തമല്ലേ നീ ഒന്നായിടും ഈ വേളയിൽ നാം മാത്രമായ് ഈ പാതയിൽ തുടരാം നാം മാത്രമായ് ഈ പാതയിൽ തുടരാം
നീളുമീ പാതയിൽ യാത്രയായ് നാം ആദ്യമായ് പകലു തീരാൻ നേരമെങ്കിലും അരികിലാകാനായ് സദാ തിരയുന്നു മറവിയിലൊരീണം പോയിടും കാലമേ കാത്തതെന്താണോ