മന്ദാരപ്പൂ ചൊരിയും മനസ്സിൽ മണിക്കിനാവിൻ പൊന്നൂഞ്ഞാൽ (2) പൊന്നോണ പൂങ്കുരുവി വരൂ നീ മലർക്കളത്തിൽ പാടേണ്ടേ നിറങ്ങൾ ആകെ പൊലിച്ചുവോ നൂറു പൂക്കൾ ചിരിച്ചുവോ കദളീവനങ്ങളിൽ കാറ്റിൻ പൂക്കാവടി (മന്ദാരപ്പൂ ...)
പൂവാംകുരുന്നിനെ മാമൂട്ടി തങ്ക വെയിലൊഴുകി പഴുത്ത മാവിൽ പറക്കണ തത്തേ തടുക്കിട്ടിരുത്താൻ വാ ആയിരം തന്തി കോർത്ത നീല വിൺവീണയിൽ മനസ്സിലാളുന്നൊരാനന്ദ ഗീതങ്ങളോ കേട്ടു ഞാൻ (മന്ദാരപ്പൂ ...)
ഓരോ മലരിലുമീ തുമ്പികൾ പാട്ടിൻ തേൻ പകരും ഉടുത്തൊരുങ്ങി ഉഷസ്സിന്റെ ചേലിൽ തുടുത്ത മലർച്ചെണ്ടുമായ് പോരുമീ പൂമകൾക്കായ് പൊൻ വള ചാർത്തുവാൻ നിറഞ്ഞ മാനസ മാധുരി പെയ്തു വരൂ മേഘമായ് (മന്ദാരപ്പൂ ...)