Ponnumone Thaaraattaam
2013
പൊന്നുമോനെ താരാട്ടാം രാരിരാരോ പാടാം ഞാൻ
ഓമലേ നെഞ്ചിൻ തേങ്ങലേ (2)
എത്ര നാളിനി നിന്നെ തൊട്ടിലാട്ടും കുഞ്ഞേ
കണ്ണേ നീ ചായുറങ്ങൂ
വാവോ ഉം..ഉം..ഉം..
പൈതലേ നെഞ്ചിലെ വിങ്ങുമീ പാട്ടുകൾ കേൾക്കുമോ
തെന്നലേ അറിയുമോ നീറുമീ മിഴിയിലെ നോവുകൾ
തൂമഞ്ഞിൻ തീരത്തന്നു തുള്ളിയ കാലം
മാമ്പൂവിൻ ചോട്ടിലന്നു പാറിയ കാലം
കുമ്മാട്ടിക്കുന്നത്തേതോ പൂത്തുമ്പി തേങ്ങും നേരം
പാതിരാ തെന്നലെ നീ പാടുമോ
നീ പാടുമോ
പൊന്നുമോനെ താരാട്ടാം രാരിരാരോ പാടാം ഞാൻ
ഓമലേ നെഞ്ചിൻ തേങ്ങലേ
വേനലിൽ നിന്നിലെ നൊമ്പരം പകരുമീ ജീവനിൽ
മോഹമേ നിന്നിലെ താരിളം തണലുമായ് പോരുമോ
മുറ്റത്തെ മുല്ലവള്ളി പൂവിട്ട നേരം
മന്ദാരച്ചോട്ടിലന്നു മഴവന്ന നേരം
കണ്ണാരം പൊത്തി മെല്ലെ കണ്ണിട്ടു ചിരിക്കുന്ന
പൂമുഖം ഓർക്കവേ നെഞ്ചു തകരുന്നു
നെഞ്ചു തകരുന്നു
പൊന്നുമോനെ താരാട്ടാം രാരിരാരോ പാടാം ഞാൻ
ഓമലേ നെഞ്ചിൻ തേങ്ങലേ
എത്ര നാളിനി നിന്നെ തൊട്ടിലാട്ടും കുഞ്ഞേ
കണ്ണേ നീ ചായുറങ്ങൂ
വാവോ ഉം..ഉം..ഉം..
രാരിരാരോ രാരാരോ രാരിരാരോ രാരാരോ
ഓമലേ നെഞ്ചിൻ തേങ്ങലേ
Movie/Album name: Yaathra Thudarunnu
Artists