കൂട്ടിനിളംകിളി താമരപ്പൈങ്കിളി കൂടണയാന്‍ വരുമോ... ഉള്ളിലെ നൊമ്പരം ചൊല്ലിയാല്‍ തീരുമോ വേദനയും സുഖമോ... തേനലച്ചിറയിലെ വേഴാമ്പലിനൊരു ഗാനം പാടാന്‍ മോഹം... ഇരുള്‍ മൂട്ടും കാട്ടില്‍ കാണാമരിയൊരു മിന്നാമിന്നിത്താരം, കൂടെ വരില്ലേ നീ (അമ്പിളിമാമാ)
തീക്കനല്‍ നെഞ്ചുമായ് നിന്റെ പൊന്നച്‌ഛനെ കാറ്റലകള്‍ തൊടുമോ... കുഞ്ഞുകാല്‍പ്പാടുകള്‍ക്കുമ്മവച്ചീടുവാന്‍ വെണ്ണിലാവും വരുമോ.... കല്ലിനുമുള്ളില്‍ കണ്ണീരുണ്ടാം കരയല്ലേ നീ പൊന്നേ..... ഇതള്‍ മിഴിയുണ്ടെങ്കില്‍ കരളുണ്ടെങ്കില്‍ കണ്ടാലറിയാം നിന്നെ, പാലൊളി മുത്തല്ലേ നീ (അമ്പിളിമാമാ)