Ini Varumo

2025
Lyrics
Language: Malayalam

ഇനി വരുമോ ആ നല്ല നാൾ
ഓർമകളിൽ മൂവന്തിയായ്
ഇനി വരുമോ ആ നല്ല നാൾ
ഓർമകളിൽ മൂവന്തിയായ്
ഇനി വരുമോ ആ നല്ല നാൾ

ആദ്യമായ് കണ്ടനാൾ ഓർമയുണ്ടോ സഖീ
ആദ്യാനുരാഗം ഓർമയുണ്ടോ സഖീ
അന്നു ഞാൻ മൂളിയ പാട്ടിൻ താളം നീയല്ലേ
അന്നെൻ്റെ മൊഴികളിൽ നിറയെ മധുരം നീയല്ലേ
മറന്നുവോ നാം വഴിയരികിൽ
നുണഞ്ഞതാ ശലഭം പോൽ പൂന്തേനനുരാഗം
ഇനി വരുമോ ആ നല്ല നാൾ
ഓർമകളിൽ മൂവന്തിയായ്

ഗരിസ രിദപ ധരിദത........
ആദ്യമാം ചുംബനം ഓർമയുണ്ടോ സഖീ
ആദ്യാഭിലാഷം ഓർമയുണ്ടോ സഖീ
അന്നു നിന്നധരം തഴുകിയ മിഴിനീരെന്താണ്
അന്നെൻ്റെ ശ്വാസം പോലും നീയായണയുമ്പോൾ
പിരിഞ്ഞുവോ നീ മണിക്കുയിലേ
തേടുന്നു പിന്നെയീ രാപ്പാടി
ഇനി വരുമോ ആ നല്ല നാൾ
ഓർമകളിൽ മൂവന്തിയായ്
ഇനി വരുമോ ആ നല്ല നാൾ
ഹ ഹ ഹാ ഹ ഹ ഹാ.........
Movie/Album name: Superstar Kalyani
Artists