Nin janmanaal

1983
Lyrics
Language: English

Nin janmanaal sandeshamaay
Venmegha thoovaalakal
Poonthinkal bimbam thunnunnuvo
Sammaanamekuvaan

Kulirvaayu veeshum mriduchaamarangal
Pakarunnu laasa rasalaya shaanthiyil
Ee thaarunyam pookkumpol
Ithiloru cherumadhujalakanamaniyaakuvaan
Laharikalude maniyarayilorinayaakuvaan
Mookaabhilaasham sakhi

Niramaala chaarthum pulakolgamangal
Nirayunna mohashatha sukhashayyayil
Ee laavanyam neenthumpol
Athimridulamoralayude churulithalaakuvaan
Kanavukalude anikaliloru nizhalaakuvaan
Ekaabhilaasham sakhi
Language: Malayalam

നിന്‍ ജന്മനാള്‍ സന്ദേശമായ്
വെണ്‍മേഘത്തൂവാലകള്‍
പൂന്തിങ്കള്‍ ബിംബം തുന്നുന്നുവോ
സമ്മാനമേകുവാന്‍
(നിന്‍ ജന്മനാള്‍ )

കുളുർവായു വീശും മൃദുചാമരങ്ങള്‍
പകരുന്നു ലാസരസലയ ശാന്തിയിൽ
(കുളുർവായു )
ഈ താരുണ്യം പൂക്കുമ്പോള്‍
അതിലൊരു ചെറുമധുജലകണമണിയാകുവാന്‍
ലഹരികളുടെ മണിയറയിലൊരിണയാകുവാന്‍
മൂകാഭിലാഷം സഖീ...
(നിന്‍ ജന്മനാള്‍ )

നിറമാല ചാര്‍ത്തും പുളകോൽഗമങ്ങൾ
നിറയുന്ന മോഹശതസുഖശയ്യയില്‍
(നിറമാല )
ഈ ലാവണ്യം നീന്തുമ്പോള്‍
അതിമൃദുലമൊരലയുടെ ചുരുളിതളാകുവാന്‍
കനവുകളുടെ അണികളിലൊരു നിഴലാകുവാന്‍
ഏകാഭിലാഷം സഖീ...
(നിന്‍ ജന്മനാള്‍ )

ലാലാ...
Movie/Album name: Himam
Artists