Ragasudha Rasamay

2009
Lyrics
Language: Malayalam

രാഗസുധാരസമായ്
പ്രണവം തിരയും പുരുഷന്‍ (2)
സ്വരമായ് ജതിയായ്
ഹൃദയം നിറയും ഭഗവന്‍ (2)
വരൂ നീ പ്രണയം കുതിരും ശിവരഞ്ജിനിയായ്
(രാഗസുധാ..)

ശ്രീരാഗം തേടുന്നെന്‍
പൂവിനുള്ളില്‍ പൂ വിടര്‍ത്തുന്ന മോഹം
ഗാന്ധാരം പാടും പൊന്‍
ഹംസനാദം തൂവിടും മോഹനങ്ങള്‍
മന്ദം മന്ദം അന്തരംഗം
മന്ത്രം ചൊന്നിതോ
എന്തെന്‍ നെഞ്ചം പുഷ്പ മഞ്ചം
സ്വപ്നം തന്നിതോ
സ്വരമായ് ജതിയായ്
ഹൃദയം നിറയും ഭഗവന്‍ (2)
വരൂ നീ പ്രണയം കുതിരും ശിവരഞ്ജിനിയായ്

പ്രേമത്തിന്‍ സാരംഗം
തുള്ളിയോടും ശ്യാമ വൃന്ദാവനങ്ങള്‍
കേദാരം തൂമഞ്ഞിന്‍ പൂ പുതയ്ക്കും ഈ
വസന്തങ്ങള്‍ നീളേ
എന്തെന്നെന്തെന്‍ അംഗരാഗം
എന്നില്‍ ചേര്‍ന്നിതോ
എന്നില്‍ ചിന്നും ഇന്ദു കാന്തം
നിന്നില്‍ പൂത്തിതോ
സ്വരമായ് ജതിയായ്
ഹൃദയം നിറയും ഭഗവന്‍ (2)
വരൂ നീ പ്രണയം കുതിരും ശിവരഞ്ജിനിയായ്
ചന്ദ്രമദചന്ദനവും ആടി വരും ആതിരയില്‍
ആരോമല്‍ ബാലെ മാംഗല്യശീലേ
മാ രമണനാടിയൊരു മാര കഥ പാടിടുക
രാജീവ ലോലേ ചാരേ...

നീലാഭ പോലുന്ന മാറില്‍ നീ
നീലാശുകം പോലെ നീ ചേര്‍ന്നതും
അധരമധു പകരുമൊരു സുകൃത സുഖവും (2)

ചന്ദ്രമദചന്ദനവും ആടി വരും ആതിരയില്‍
ആരോമല്‍ ബാലെ മാംഗല്യശീലേ
മാ രമണനാടിയൊരു മാര കഥ പാടിടുക
രാജീവ ലോലേ ചാരേ...

സാ രി ഗ മ സ സ നി ഗ രി സ ഗരി

മാര്‍മാല തൂവേര്‍പ്പൊലൂര്‍ന്നതും
ഗോരോചനം പാടി മാഞ്ഞതും
ഹരി തുടരും അമൃത ഭര സുരത രസവും (2)
ചന്ദ്രമദചന്ദനവും ആടി വരും ആതിരയില്‍
ആരോമല്‍ ബാലെ മാംഗല്യശീലേ
മാ രമണനാടിയൊരു മാര കഥ പാടിടുക
രാജീവ ലോലേ ചാരേ...
Movie/Album name: Seethaa Kalyaanam
Artists