കല്ലുവളയിട്ടകയ്യാല്‍ നെല്ലുകുത്തുന്നോളേ കടമിഴിയാല്‍ കരളിനുള്ളില്‍ കവിത എഴുതിയോളേ പൂമരമേ ഞമ്മളു് നിന്നെ കണ്ടനാളു തൊട്ടേ പാമരം ഒടിഞ്ഞു പോയ കെട്ടുവള്ളം പോലെ കെട്ടുവള്ളം പോലെ (കല്ലുവള)
നേരേ നിന്നു പഞ്ചസാര ചിരിചിരക്കും നേരം എന്റെ നെഞ്ചകത്തില്‍ കേട്ടിടുന്നു നല്ല പാണ്ടിമേളം കരുണകാട്ടി ഇല്ലെന്നാകില്‍ എന്റെ ഖല്‍ബു് മോളെ കരയിലേയ്ക്കെടുത്തെറിഞ്ഞ കരിമീനെപ്പോലെ (കല്ലുവള)
ഇന്നു് നമ്മുടെ കാഞ്ഞിരത്തിലു് പച്ചമുന്തിരി കായ്ച്ചു് ഇന്നു് നമ്മുടെ സങ്കടങ്ങളു നിന്റെ പുഞ്ചിരിമായ്ച്ചു് ബാപ്പബന്നു് പക്കിനീട്ടു് കുത്തിടുന്നമുമ്പേ സുയിപ്പുമാറ്റി എന്റെ കൂടെ പോരിക നീ പിമ്പേ (കല്ലുവള)