വസന്തം തളിര്‍ത്തു ഹേമന്തം കുളിര്‍ത്തു പൂക്കളില്‍ തുമ്പികള്‍ വന്നു പോയി വന്നു പോയി പാറിയും മാറിയും വന്നു പോയി വന്നു പോയി തെന്നലിന്‍ താരാട്ടില്‍ പൂക്കാലം മയങ്ങി മാമരം പൂമരം മൂകമായി ധ്യാനമായി മഞ്ഞിലും മഴയിലും മൂകമായി ധ്യാനമായി
പൊൻപൂവാക തൻ മോഹങ്ങളായ് ദലങ്ങൾ പൊഴിഞ്ഞു... മുളംകൂട്ടിലെ ഇളംകൂട്ടുകാർ പറന്നേയകന്നു... അകലുവാനെന്തെളുപ്പം... തൂവർഷങ്ങളേ സ്വയം പെയ്തടങ്ങുന്നുവോ... പറയുവാനെന്തെളുപ്പം... ശരത്കാലമായി... ശിശിരങ്ങളിതിലെ എങ്ങു പോയ് പിന്നെയും... പിന്നെയും എങ്ങു പോയ് എങ്ങു പോയ് പിന്നെയും... പിന്നെയും
ഈ മൗനങ്ങളിൽ നീറുന്നതോ നറും പൂമനങ്ങൾ... ഒരേ നൂലിലായ് ഒരേ മാലയിൽ ഇണങ്ങേണ്ട പൂക്കൾ... താലിപ്പൂ പൊന്നുപൂക്കൾ... ആ ഗ്രീഷ്മങ്ങളേ നിങ്ങൾ പോയകന്നീടുമോ... പറയുവാനെന്തെളുപ്പം... കൊടുംവേനല്‍ പോയാല്‍... വസന്തങ്ങളിനിയും ഇനിയും വന്നിടാം... വന്നിടാം പിന്നെയും പിന്നെയും വന്നിടാം... വന്നിടാം അകലുവാനെന്തെളുപ്പം... അകലുവാനെന്തെളുപ്പം...