Nee En Hridayamaay Maari

2023
Lyrics
Language: Malayalam

നീ എൻ ഹൃദയമായ് മാറി
ഞാൻ നിൻ കനവുമായ് ചാരെ
എന്നോമലെ നീ പ്രണയം തേടും
വനിയായ് എന്നിൽ
പൂത്തുലഞ്ഞു മുകിലേ

ഹൃദയം ഒരു ചിറകായ് മാറും
പ്രണയം എൻ കനവായ് നീറും
അഴകേ നീ ഗസലിൻ മഴയായ് നനയുമോ

എൻ സ്നേഹമേ അനുരാഗമേ നീ
മായുന്നുവോ പറയാതെയോ
എൻ പ്രാണനിൽ മധു രാഗമായ്‌ നീ
തൂകുന്നോരീ കുളിരോർമ്മകൾ

നിശയും നിനവും, നിൻ നിഴലും കനവും
നിധിയായ് നിറവായ് എൻ ഉയിരായ്‌ ഉയരും

ആഷാഢമേ അഭിലാഷമേ നീ
ആനന്ദമോ പ്രിയ കാവ്യമോ
എൻ ചാരെയായ് സുഖ നിദ്രകൾ
നീ കൂട്ടായ് വരും പ്രണയ രാവുകൾ

തെളിയും മിഴിയിൽ പ്രണയം വിടരും
പൊഴിയും കാറ്റിൽ എൻ അധരം മൊഴിയും
Movie/Album name: Sofi
Artists