Theeram Thodaathe Naam Doore

2025
Lyrics
Language: Malayalam

തീരം തൊടാതെ നാം ദൂരെ കടൽ കണ്ടു
പൂവിൽ തൊടാതെ തേൻ നുകർന്നു
നാവിൽ പടർത്താതെ നോവിൻ ചവർപ്പറിഞ്ഞു
വേവും മണൽ വിരിപ്പിൽ ചേർന്നിരുന്നു
നിഴൽ വരാതെ ഉടൽ നടന്നു
വിരിഞ്ഞു തീരാ മലർ പൊഴിഞ്ഞു
മഴയ്ക്കു മുമ്പേ കഴൽ കരിഞ്ഞു
കുടയ്ക്കു കീഴിലുമവർ നനഞ്ഞു
ഉം... ഉം...

തീരാക്കിനാവും നുണഞ്ഞുറങ്ങവേ
കാതിൽ പ്രഭാതം ചിലച്ചുണർത്തിയോ
തീഷ്ണം പതിക്കും വെളിച്ചമേറ്റു നൂൽ മുറിഞ്ഞാ
കിനാവും പറന്ന് പോകയോ
പകൽ ചുടും വിരൽ തൊടുന്നതും
തുറന്നു ജാലകങ്ങളോരോ
സുഗന്ധങ്ങൾ ദൂരെ മറഞ്ഞകന്നു
നാമം മുറിയിൽ തുരുത്തിൽ ഏകരായി
നിഴൽ വരാതെ ഉടൽ നടന്നു
വിരിഞ്ഞു തീരാ മലർ പൊഴിഞ്ഞു
മഴയ്ക്കു മുമ്പേ കഴൽ കരിഞ്ഞു
കുടയ്ക്കു കീഴിലുമവർ നനഞ്ഞു

വാനം തകർന്നെന്ന പോലെയീ മഴ
തോരാക്കരങ്ങൾ വിരിച്ചു ചെയ്യവേ
വീടാക്കടങ്ങൾ കുറിച്ചു വെച്ച താൾ
താനേ നനഞ്ഞങ്ങലിഞ്ഞു തീരവേ
വെയിൽ നറും പടം വിടർത്തിയീ
പ്രപത്യമാകെ ദീപ്തമാക്കും
മുകിൽ തൂവൽ ചുരുങ്ങും
പ്രകാശത്തിൽ തൂകും കണങ്ങൾ
നിറവില്ലു തീർക്കും
നിഴൽ വരാതെ ഉടൽ നടന്നു
വിരിഞ്ഞു തീരാ മലർ പൊഴിഞ്ഞു
മഴയ്ക്കു മുമ്പേ കഴൽ കരിഞ്ഞു
കുടയ്ക്കു കീഴിലുമവർ നനഞ്ഞു
ഉം..... ഉം.....
Movie/Album name: Ithiri Neram
Artists