Shararaanthal mizhi maayum Oru raavin karayil naam Kalaraathe aliyaathe Izha verpirinja puzha pole.... Shararaanthal mizhi maayum Oru raavin karayil naam....
Arikilennaalum orekaanthathayil Pulariyum sandhyayum pole... Ee kadalum thirayum pole Poovaniyaatheyoraalinganaa vegam Nenchodu nenchil thulumpi ninnu... Shararaanthal mizhi maayum Oru raavin karayil naam....
Madiyilennaalum orariyaakkanavaay Ilakalum pookkalum pole.... Ee nizhalum nilaavum pole.... Naamariyaatheyoraayiram verukal Aathmaavilaake padarnnu ninnu... Shararaanthal mizhi maayum Oru raavin karayil naam Kalaraathe aliyaathe Izha verpirinja puzha pole....
Language: Malayalam
ശരറാന്തൽ മിഴി മായും ഒരു രാവിൻ കരയിൽ നാം കലരാതെ അലിയാതെ ഇഴ വേർപിരിഞ്ഞ പുഴ പോലെ.... ശരറാന്തൽ മിഴി മായും ഒരു രാവിൻ കരയിൽ നാം....
അരികിലെന്നാലുമൊരേകാന്തതയിൽ പുലരിയും സന്ധ്യയും പോലെ... ഈ കടലും തിരയും പോലെ പൂവണിയാതെയൊരാലിംഗനാവേഗം നെഞ്ചോടു നെഞ്ചിൽ തുളുമ്പി നിന്നു... ശരറാന്തൽ മിഴി മായും ഒരു രാവിൻ കരയിൽ നാം....
മടിയിലെന്നാലുമൊരറിയാക്കനവായ് ഇലകളും പൂക്കളും പോലെ.... ഈ നിഴലും നിലാവും പോലെ.... നാമറിയാതെയൊരായിരം വേരുകൾ ആത്മാവിലാകെ പടർന്നു നിന്നു... ശരറാന്തൽ മിഴി മായും ഒരു രാവിൻ കരയിൽ നാം കലരാതെ അലിയാതെ ഇഴ വേർപിരിഞ്ഞ പുഴ പോലെ....