ഒടുക്കമാ പാവം പടിയിറങ്ങി അടുക്കള തോറും നിര നിരങ്ങി കൊതി കൊണ്ടു നാക്കിൽ കടലിരമ്പി ഇരുട്ടിനു കൂട്ടായ് പതു പതുങ്ങി താഴത്തെ വീട്ടിൽ കടന്നു ചെന്ന് തേനൊലി പാൽക്കുടം വീണുടച്ച് വട്ടപ്പാത്രം തട്ടി പൊട്ടിയ ശബ്ദം കേട്ടിട്ടോടിയടുത്തൊരു പൊട്ടക്കണ്ണി പെണ്ണൊരു മുട്ടൻ വടി കൊണ്ടടിയായ് ചടപട അടിപൊടിയായ് (മഞ്ഞക്കുഞ്ഞി....)
അര തുടം ചക്കര കിടച്ചുമില്ലാ അടിയുടെ നൊമ്പരം കുറഞ്ഞുമില്ലാ പൂക്കിരി ചങ്കരൻ കഥയറിഞ്ഞ് പുതിയൊരുപായം ചൊല്ലിക്കൊടുത്തേ കാക്കിരി പാമ്പിനെ പിടിച്ചെടുത്ത് പോക്കിരിപെണ്ണിനെ കൊതിപ്പിക്കണം ചക്കര തേടി ചുറ്റി നടന്നൊരു ചടപട ചാടും ചക്കിപ്പൂച്ചക്കമ്പട അപ്പട പടപടയടിയും പാമ്പിൻ കടിയും തരികിട തിമികിട തോം (മഞ്ഞക്കുഞ്ഞി...)