വെൺ തിരകൾ നുരയും പാൽ പുഴയിൽ നനയാൻ ചില്ലലകൾ ചിതറാൻ....ആ...ആ... പൂന്തണലിൽ വിരിയും പൊൻ തുളസിയണിയാൻ പാൽ ചികുരമുതിരാ മനസ്സുമീ തൊടികളിൽ തുമ്പി തുള്ളാൻ... നീലക്കടമ്പിൻ..പീലിത്തിടമ്പിൽ നറു വെള്ളിപ്പളുങ്കായ്...തുടി തുള്ളിത്തുളുമ്പാൻ ഒരു കുഞ്ഞു കാറ്റിൽ ഇളവേറ്റുനിൽക്കുമിള- മാൻകിടാങ്ങൾ കളിയാടിടുന്ന കുളിർ മേട്ടിൽ പറന്നിടാം.... പൊൻ കണിമലരോ കനവോ...കുളിർമാരി തൂവലായ്...
ഈ മനസ്സിൽ വിരിയും...താരിതളിലമൃതിൻ തേനലകൾ പൊതിയാൻ...ആ...ആ.... നാമൊഴുകിയകലും...കാർ മുകിലിനഴകിൻ തൈത്തിരകൾ തിരയാൻ... നിറനിലാ കിളികളേ കൂട്ടു വായോ.... ചെല്ലച്ചിലമ്പിൽ...തെന്നിത്തുടിച്ചും മലർ മാരിത്തണുപ്പിൽ...ഉടലോടിക്കിതച്ചും പകൽ മാഞ്ഞുപോയ വഴി നീളെ വീണ നറു കുങ്കുമങ്ങളണിയുന്നു നിന്റെ തുടു നെറ്റിത്തടങ്ങളിൽ... (പൊൻ കണിമലരോ കനവോ......)