കടലുകാണാത്ത ഒരുത്തിക്ക് ഞാനൊരു കവിത ഒന്നയച്ചു കൊടുത്തു കടലാസു കുമ്പിളിൽ കോരിയെടുത്തൊരു കടലായിരുന്നു അത് കരയെത്ര തള്ളിയകറ്റീട്ടും പോവാത്ത തിരയായിരുന്നു അത് (2) ഓ...ഓ... കടലുകാണാത്ത ഒരുത്തിക്ക് ഞാനൊരു കവിത ഒന്നയച്ചു കൊടുത്തു
കടലാണ് കരകാണാ കടലാണ് ഏതോ കര തേടും രണ്ട് കടൽ പക്ഷികൾ കനലാണ് കനിവില്ലാ വെയിലാണ് താഴെ തണൽ നിൻ്റെ നിഴലായി തീർന്നില്ലയോ തിരവന്നു പുൽകുന്ന മരതക ദ്വീപിൽ പോയ് പുരയൊന്നു വെയ്ക്കണ്ടയോ ഒരുമിച്ചു കഴിയേണ്ടയോ
കടലിൻ്റെ വെണ്ണക്കൽ പടവിൽ വന്ന് മാറെ നറുചന്ദനം തേച്ചു സാന്ധ്യ മേഘം കനിവാർന്ന വിരലാൽ നീ തഴുകിടുമ്പോൾ എൻ്റെ ഘടികാരം നേരം മറന്നു നിന്നു ഇനിയുള്ള ജന്മങ്ങൾ ഇതുപോലെ ഈ മണ്ണിൽ ഇനിയും പിറക്കില്ലയോ വിണ്ണിൽ പറക്കില്ലയോ കടലുകാണാത്ത ഒരുത്തിക്ക് ഞാനൊരു കവിത ഒന്നയച്ചു കൊടുത്തു കടലാസു കുമ്പിളിൽ കോരിയെടുത്തൊരു കടലായിരുന്നു അത് കരയെത്ര തള്ളിയകറ്റീട്ടും പോവാത്ത തിരയായിരുന്നു അത് (2) ഓ...ഓ... മും... മും.....