Thaalam Nalla Thaalam

1971
Lyrics
Language: English

Thaalam nalla thaalam
Melam nalla melam
Kanmaniyaalude kaalil kettiya
Kingini kilungumbol
Kanmunayaale kaaman thannude
Karimbuvillu kulaykkumbol

Madakarayaamini vannoo vaanil
Madirolsavamaadaan
Pakaruka thozhi thoomadhu njangade
Paanapaathram nirayatte

Daahikkum kannukalil
Mohathin mohiniyaattam
Paattinte thirayadiyil oonjaalaattam
Kaanatha karalinullil
Kaamathin neerottam
Paalippaaliyangumingum kallanottam
Aaha kallanottam aaha kallanottam
Language: Malayalam

താളം നല്ല താളം മേളം നല്ല മേളം
കണ്മണിയാളുടെ കാലില്‍ കെട്ടിയ
കിങ്ങിണി കിലുങ്ങുമ്പോള്‍
കണ്മുനയാലേ കാമന്‍ തന്നുടെ
കരിമ്പുവില്ലു കുലയ്ക്കുമ്പോള്‍
(താളം )

മദകരയാമിനി വന്നൂ വാനില്‍
മദിരോത്സവമാടാന്‍
പകരുക തോഴി തൂമധു ഞങ്ങടെ
പാനപാത്രം നിറയട്ടെ
(താളം )

ദാഹിക്കും കണ്ണുകളില്‍
മോഹത്തിന്‍ മോഹിനിയാട്ടം
പാട്ടിന്റെ തിരയടിയില്‍ ഊഞ്ഞാലാട്ടം
കാണാത്ത കരളിനുള്ളില്‍
കാമത്തിന്‍ നീരോട്ടം
പാളിപ്പാളിയങ്ങുമിങ്ങും കള്ളനോട്ടം
ആഹാ കള്ളനോട്ടം ആഹാ കള്ളനോട്ടം
(താളം )
Movie/Album name: Eranakulam Junction
Artists