തേൻ പനിമതിയെ കുളിരണിയും അണിവിരലാൽ ഈ ജനലരികെ പതിയെ വരൂ കനവ് തരൂ വേലി പക്ഷി ചേക്കേറുമീ നാട്ടുകൂട്ടിൽ നിലാവിന്റെ ഈണം തരൂ മനം ചാഞ്ഞുറങ്ങുന്ന കോലായയിൽ നീ ചിരാതിന്റെ നാളം തരു പറ നിറയെ തൊടിയരികെ പതിവുകളാൽ ഇവിടെ ഇതാ
ഏകാന്തമെൻ നിഴൽ പാതയിൽ സൂര്യാംശു തൂകുന്നുവോ നൊവാകെയും ചിരിപൊയ്കയിൽ ഇടക്കൊന്നു നീന്തുന്നുവോ സ്നേഹാർദ്രമമ്മയോ ചൂടോടെ ഏകുമന്നമായ് എൻന്നാവിലോർമ്മകൾ നാവേറുപാട്ടുമായ് താഴ്വാരമേറെ ഓടിയില്ലേ കാറ്റേ വരാമോ പറ നിറയെ തൊടിയരികെ പതിവുകളാൽ ഇവിടെ ഇതാ
മൂവന്തിതൻ മുകിൽചാർത്തുപോൽ മായുന്ന കാലങ്ങളെ വാചാലമായ് നിറഞ്ഞീടുവാൻ പിടക്കുന്ന മൗനങ്ങളെ കാണാതെ വീണ്ടുമാ ജീവന്റെ വേഗയാനമായ് ദൂരങ്ങൾ തേടീടും താനേ കൈവീശി നിന്നുവോ ചങ്ങാതിയായിമാറുമൊരു താരം വിൺമേലെ തേൻ പനിമതിയെ കുളിരണിയും അണിവിരലാൽ ഈ ജനലരികെ പതിയെ വരൂ കനവ് തരൂ മനം ചാഞ്ഞുറങ്ങുന്ന കോലായയിൽ നീ ചിരാതിന്റെ നാളം തരു പറ നിറയെ തൊടിയരികെ പതിവുകളാൽ ഇവിടെ ഇതാ