ചേലിൻ മെയ്യിൽ ആദ്യമാദ്യം കുഞ്ഞു കുഞ്ഞു ജലകണമോടെ ചെറു ചെറു മറുകുകൾ നീ...ചൂടീ മുകിലേ നനവിൻ കൈകൾ മെല്ലെ മെല്ലെ തഴുകിടുമിവളൊരു വീണയായി വല്ലകിയാണിവളിൽ...മഴവിൽ കല നീ ജീവന്റെ മധുരം ചുണ്ടിന്റെ ഇതളിൽ പുരളുന്ന നിമിഷം..പടരുന്ന നിമിഷം മല്ലീശരൻ തന്ന സമ്മോഹനം...മകരന്ദമൂറുന്നൊരാലാപനം മാലേയ ലാവണ്യ സുഖലേപനം.. മണിവർണ്ണമോലുന്നൊരാലിംഗനം ... ശിലയലിയും മധുമാരിയിൽ...ഇല കുളിരും ജലധാരയിൽ
ഓരോനേരം പെയ്തിറങ്ങി...നിന്റെ നല്ല വിരലുകളാലേ പുതുപുതു ശ്രുതികളെ നീ...ചൂടീ ഇവളെ സ്വരമോരോന്നും മൂളി മൂളി പുതു നുര നിറയുമൊരാഴി നീട്ടും മോഹന വീചികളിൽ...ലയയായ് ലയമായ് വിണ്ണിന്റെ അധരം മണ്ണിന്റെ ചൊടിയെ പുണരുന്ന നിമിഷം...നുകരുന്ന നിമിഷം ഉന്മാദ മന്ത്രത്തിനാവാഹനം ഉലപൊലെ ആളുന്ന സായന്തനം ഉള്ളൊന്നുചേരുന്ന രതികൂജനം കനലിന്റെ നാമ്പുള്ള സമ്മേളനം ശിലയലിയും മധുമാരിയിൽ...ഇല കുളിരും ജലധാരയിൽ