Kadalu kadakkum

2001
Lyrics
Language: Malayalam

കടലു കടക്കും പ്രായം
തളിരുടലു തുടിക്കും പ്രായം
തുടലുകളൂരും പ്രായം
നല്ലിണകളെ അറിയും പ്രായം
ലവ് ബേഡ്സ് ... ലവ് ബേഡ്സ്
ലവ് ബേഡ്സ് ലവ് ബേഡ്സ്
(കടലു...)

ആഴിത്തിരയുടെ വീണക്കമ്പികൾ
ആരു മുറുക്കിത്തന്നു
ആടും പാട്ടിലൊരിക്കിളി ചേർക്കാൻ
പാതിര കാതോർക്കുന്നു
കണ്ണിൽക്കാഴ്ച്ച കാണവേ
താണ്ടി മാമൻ വന്നണഞ്ഞു
മണ്ണും വിണ്ണുമോർമ്മകൾ കോർത്തു
മിന്നൽ പായിച്ചോ നീ
(കടലു...)

തത്തക്കിളിയുടെ ചുണ്ടിൽ
തേൻകണമിത്ര ചുരത്തിയതാര്
പൂവും പുലരിപ്പുഴയും ചൊല്ലിയ-
താരുടെയാരുടെ പേര്
നൃത്തം ചെയ്തു ചായുക നമ്മൾ
പുത്തൻ താളമോടെ
ചിത്തം പങ്കു വെയ്ക്കുക നമ്മൾ
മുത്തും വീഞ്ഞിലൂടെ
(കടലു...)
Movie/Album name: Bhadra
Artists