Vaachalamaaya Nimishangal

1980
Lyrics
Language: English

Vaachalamaaya nimishangal
Ee sangama sundara samayangal

Vaachalamaaya nimishangal
Ee sangama sundara samayangal
Nammude sringara sallapa velakal
Nirvrithidaayagangal
Ennum niravadhya bhasurangal
(vaacchalamaaya nimishangal)

Mounangal mukhathodu mukham nokkiyimayangumee
Manalpurathirikkumbol
Manassil nee omanikuum madanasougandhikangal
Maniyara thedukayo
Swayam manavaatti chamayukayo
(vaachalamaaya nimishangal)

Neeyente virimaaril ariyathe ezhuthumi
Nakhamuna kalam polum
Neeyente virimaaril ariyathe ezhuthumi
Nakhamuna kalam polum
Asulabha romaharsham adimudi neithu neithen
Lahariyai maarumallo
Nammal orupole urukumallo
(vaachalamaaya nimishangal)
Language: Malayalam

വാചാലമായ നിമിഷങ്ങള്‍ - ഈ
സംഗമ സുന്ദര സമയങ്ങള്‍ ...

വാചാലമായ നിമിഷങ്ങള്‍ - ഈ
സംഗമ സുന്ദര സമയങ്ങള്‍
നമ്മുടെ ശൃംഗാര സല്ലാപവേളകള്‍
നിര്‍വൃതിദായകങ്ങള്‍
എന്നും നിരവദ്യ ഭാസുരങ്ങള്‍
(വാചാലമായ)

മൌനങ്ങള്‍ മുഖത്തോടു മുഖംനോക്കി മയങ്ങുമീ
മണല്‍പ്പുറത്തിരിക്കുമ്പോള്‍
മൌനങ്ങള്‍ മുഖത്തോടു മുഖംനോക്കി മയങ്ങുമീ
മണല്‍പ്പുറത്തിരിക്കുമ്പോള്‍
മനസ്സില്‍ നീ ഓമനിയ്ക്കും മദനസൌഗന്ധികങ്ങള്‍
മണിയറ തേടുകയോ
സ്വയം മണവാട്ടി ചമയുകയോ
(വാചാലമായ)

നീയെന്റെ വിരിമാറില്‍ അറിയാതെ എഴുതുമീ
നഖമുനക്കളംപോലും
നീയെന്റെവിരിമാറില്‍ അറിയാതെ എഴുതുമീ
നഖമുനക്കളംപോലും
അസുലഭ രോമഹര്‍ഷം അടിമുടിനെയ്തുനെയ്തെന്‍
ലഹരിയായ് മാറുമല്ലോ
നമ്മള്‍ ഒരുപോലെ ഉരുകുമല്ലോ
(വാചാലമായ)
Movie/Album name: Sathyam
Artists