Mazha Nanayum

2018
Lyrics
Language: English

Mazha nanayum neram arikilaay neeyum
Kulirormmayaayi akathaarilennum (2)
Ala njoriyum puzhayum thiri theliyum kaavum
Piriyaathe naam kanda ponkinaakkalum (2)
Parayaathe ariyaathe ennullil neerum
Kavitha pol nirayumee pranayam
Kara thedum thirayaay njaan
Theerumo ee janmamennumennum
(mazha nanayum...)

Mizhineeru pozhiyumee mazhamekhamaay njaan
Kanalkkoottinullil ariyunna jeevanaay (2)
Kaalame saakshi nee bhoovile mohame
Virayaarnna kaikalil chernnu nilkkam
Nee ennil pookkunna panineer dalangalaayennum
Ariyaathe...ariyaathe naamo nnu pole
(mazha nanayum...)
Language: Malayalam

മഴ നനയും നേരം അരികിലായ് നീയും
കുളിരോർമ്മയായി അകതാരിലെന്നും (2)
അല ഞൊറിയും പുഴയും തിരി തെളിയും കാവും
പിരിയാതെ നാം കണ്ട പൊൻകിനാക്കളും (2)
പറയാതെ അറിയാതെ എന്നുള്ളിൽ നീറും
കവിത പോൽ നിറയുമീ പ്രണയം
കര തേടും തിരയായ് ഞാൻ
തീരുമോ ഈ ജന്മമെന്നുമെന്നും
(മഴ നനയും...)

മിഴിനീരു പൊഴിയുമീ മഴമേഘമായ് ഞാൻ
കനൽക്കൂട്ടിനുള്ളിൽ എരിയുന്ന ജീവനായ് (2)
കാലമേ സാക്ഷി നീ ഭൂവിലെ മോഹമേ
വിറയാർന്ന കൈകളിൽ ചേർന്നു നിൽക്കാം
നീ എന്നിൽ പൂക്കുന്ന പനിനീർ ദലങ്ങളായെന്നും
അറിയാതെ...അറിയാതെ നാമൊ ന്നു പോലെ
(മഴ നനയും...)
Movie/Album name: Orange Valley
Artists