താളം താളം താളം താളം താളം താളം താളം താളം താളം കാട്ടിൽ പിറന്ന താളം മനസ്സിൽ വളർന്ന താളം മരിക്കാത്ത താളം (2) താളം താളം താളം താളം താളം താളം (താളം താളം കാട്ടിൽ ....)
ജിഞ്ചില്ലാനാ ജിഞ്ചില്ലാനാ ജിഞ്ചില്ലാനാ രേ (2) ജനനത്തിൽ പുഞ്ചിരി താലം മരണത്തിൽ കണ്ണീർത്താളം ആ..(2) കളവറിയാത്തൊരു പിഞ്ചുകിടാവിനു കൈകാൽ കുടയാൻ താളം(2) കാറ്റിനു വീശാൻ താളം കാരീനു പെയ്യാൻ താളം താളം താളം താളം (താളം താളം. കാട്ടിൽ ..)
പലകാലം പാടിയ താളം ഇടനെഞ്ചിൽ തുള്ളിയ താളം ഹേയ് (2) കോവിലിൽ തേവരെ വിളിച്ചുണർത്താൻ അരമണി കെട്ടിയ താളം (2) അണിഞ്ഞു മിന്നാൻ താളം കടലിനു പാടാൻ താളം താളം താളം താളം (താളം താളം..)