Varumo malarvanikalil

1980
Lyrics
Language: English

Varumo malarvanikalil varumo
Tharumo thirumadhuram tharumo
Vishukkili paadum paattin
Eenam chundil thaalam thullave
Manassukal kaanum swapnatheeram
Nenchil moham theerkkave
(varumo..)

Hrudayam paadum gaanam kelkkan
Priyathamanenthinee raagolsavangal
Mizhikalil pookkum kathirukalaay njaan
Karalil vitharum kanavil manikal aaraadhanayode
Adharam nukarum madhupan madhu pol aalasyathode
(varumo..)

Kavilil naanam thaliraniyumpol
Priyanavan enneyum punaraan varum
Ambaraveedhiyil mukilukal pole
Aliyum avanil oru kadalthirayaay aarum kaanaathe
Choriyum avanil mrudulavikaaram thozhikalariyaathe
(varumo..)
Language: Malayalam

വരുമോ മലർവനികളിൽ വരുമോ
തരുമോ തിരുമധുരസം തരുമോ
വിഷുക്കിളി പാടും പാട്ടിൻ
ഈണം ചുണ്ടിൽ താളം തുള്ളവേ
മനസ്സുകൾ കാണും സ്വപ്നതീരം
നെഞ്ചിൽ മോഹം തീർക്കവേ
(വരുമോ...)

ഹൃദയം പാടും ഗാനം കേൾക്കാൻ
പ്രിയതമനെന്തിനീ രാഗോത്സവങ്ങൾ (2)
മിഴികളിൽ പൂക്കും കതിരുകളായ് ഞാൻ
കരളിൽ വിതറും കനവിൽ മണികൾ ആരാധനയോടെ
അധരം നുകരും മധുപൻ മധു പോൽ ആലസ്യത്തൊടേ
(വരുമോ...)

കവിളിൽ നാണം തളിരണിയുമ്പോൾ
പ്രിയനവൻ എന്നെയും പുണരാൻ വരും(2)
അംബരവീഥിയിൽ മുകിലുകൾ പോലെ (2)
അലിയും അവനിൽ ഒരു കടൽത്തിരയായ് ആരും കാണാതെ
ചൊരിയും അവനിൽ മൃദുലവികാരം തോഴികളറിയാതെ
(വരുമോ...)
Movie/Album name: Ithile Vannavar
Artists