Mylaanchi Choppaninje

2019
Lyrics
Language: Malayalam

മൈലാഞ്ചി ചോപ്പണിഞ്ഞേ അരിമുല്ല പൂത്തുലഞ്ഞേ
ഇനി നാളെ ഇനി നാളെ വരുമല്ലോ മണിമാരൻ
ഒരു പുന്നാരപ്രായംതൊട്ടേ നിന്നോമൽ കൽബിനുള്ളിൽ
കൊതിച്ചുള്ള കാലം വന്നല്ലോ

ബീവി നിൻ കഴുത്തിൽ മിന്നു വീഴുലോ
പൊന്നേ നീ കണ്ണടച്ച് സ്വപ്നം കാണുലോ
ബീവി നിൻ കഴുത്തിൽ മിന്നു വീഴുലോ
മുത്തേ നിൻ കാലത്തളക്കും നാണം വന്നൂലോ
മൈലാഞ്ചി ചോപ്പണിഞ്ഞേ അരിമുല്ല പൂത്തുലഞ്ഞേ

വെണ്ണിലാവിന്റെ ചേലാണ് പനിനീരാണോ നിൻ മേനി
നീല മിഴിയാളെ നിൻ ചുണ്ടിൽ മണിമുത്തോലും ചിരിയാണോ
കല്യാണമായ് പെണ്ണിൻ കണ്ണിണകൾ
ഇന്നീക്കാണുവതോ മിന്നാമിന്നികളോ ഒന്നാവാൻ വന്നേ പോയ്
പൊന്നേ നീ കണ്ണടച്ച് സ്വപ്നം കാണുലോ
ഇന്നോളം കനവിൽ നീ ഒന്നാകേ ഒന്നാകേ കാണുന്നതെല്ലാമിനി ഈ മുന്നിൽ

ബീവി നിൻ കഴുത്തിൽ മിന്നു വീഴുലോ
പൊന്നേ നീ കണ്ണടച്ച് സ്വപ്നം കാണുലോ
ബീവി നിൻ കഴുത്തിൽ മിന്നു വീഴുലോ
മുത്തേ നിൻ കാലത്തളക്കും നാണം വന്നൂലോ
മൈലാഞ്ചി ചോപ്പണിഞ്ഞേ അരിമുല്ല പൂത്തുലഞ്ഞേ
Movie/Album name: Kalikkoottukaar
Artists