Malleesharante Malare

1976
Lyrics
Language: Malayalam

മല്ലീശരന്റെ മലരേ, മലരേ, മലരേ
മാലേയ പൂങ്കുളിരേ
മാനസ ഗംഗയിൽ കുളിച്ചു നിൽക്കും
മാദക മേനി തഴുകട്ടെ,
ഞാൻ പുണരട്ടെ, ഒന്ന് മുകരട്ടെ
മല്ലീശരന്റെ മലരേ മലരേ മലരേ

കന്യാപുഷ്പം അണിഞ്ഞൊരുങ്ങിയ
കന്നിമാസ നിലാവേ (2)
എന്റെ മാറിൽചായും മുറപെൺപൂവിനെ
മാടി വിളിക്കരുതേ, അരുതേ
മാടി വിളിക്കരുതേ
ആഹാഹാ ഹാ ആ ....
മല്ലീശരന്റെ മലരേ, മലരേ, മലരേ.

കളഭംചൂടി കാവിൽ വരുമ്പോൾ
കാൽപെരുമാറ്റം കേട്ടിട്ടോ
ഈ പൂവനങ്ങൾ പൂപൊഴിച്ചത്
പ്രേമനിർവൃതിയോ രാഗപഞ്ചമിയോ, അതോ
സ്നേഹ നിർഝരിയോ
ആഹാഹാ ഹാ ആ ....

മല്ലീശരന്റെ മലരേ, മലരേ, മലരേ
മാലേയ പൂങ്കുളിരേ
Movie/Album name: Panineer Mazha
Artists