ആർദ്രമാം മധുരനൊമ്പരം എന്റെ കാതിൽ നിൻ സ്നേഹമർമ്മരം നില്പു ഞാൻ ഹൃദയദാഹമായ് എന്റെ കുമ്പിളിൽ തീർത്ഥമായ് വരൂ... പരിണയത്തിനിന്നീ പ്രകൃതി പന്തലായ് കടൽക്കിളീ പറന്നു വാ തരംഗതാളമൊത്തു പാടി വാ... അലസമായ് അലയുമീ ശലഭമായ് ഉയരുവാൻ മലരിനും മോഹമായ്....
ആ...മാലതീ മുകുളമാലയായ് നിന്റെ മാറിലെ രോമഹർഷമായ് മാറുമീ നിമിഷ ശോഭയെൻ വാഴ്വിലാകവേ കാത്തിരുന്നു ഞാൻ... തരുണമാനസം മധു പകർന്നിടാൻ കൊതിക്കയായ് വിളിക്കയായ് നിലാവുപൂക്കുമീ വയൽക്കരെ... അരുമയായ് മുരളുമീ ശലഭമായ് ഉയരുവാൻ മലരിനും മോഹമായ്.... ഇതളുകൾ ചിറകുപോൽ വിരിയുവാനോ ഹൃദയം ആശ കൊൾകയായ്...