എന്റെ മലർവാടികളിൽ നീ വരുന്നത് കണ്ടിരുന്നേ പെണ്ണാളേ പെണ്ണാളേ എന്റെ മനക്കോട്ടയെല്ലാം പൂത്തുലഞ്ഞത് നീയറിഞ്ഞോ കണ്ണാളേ കണ്ണാളേ ആ .... ആ.... ആ ... ആ
കാക്കപ്പെണ്ണേ കരിങ്കുഴലി നീയറിഞ്ഞോടീ കാലമെന്നെ കാത്തു നിന്നത് പൂമരച്ചോട്ടിൽ അടുത്ത വീട്ടിലെ കുയിലിപെണ്ണിന് താലികെട്ടായി പെണ്ണേ ഇരു മനസൊരു പൂവനമായ് നിറനിറയായി (കാക്കപ്പെണ്ണേ...)
ഒരു പൂത്തിരുവാതിര നാളും വാതിലിൽ മുട്ടിവിളിക്കുന്നു ഒരു കാലം കാത്തു നിന്നത് കാണാഞ്ഞിട്ടാണോ കണ്ടാൽ കറുമ്പനാണോ തൊട്ടാൽ കുറുമ്പനാണോ കൈയ്യിൽ മഴവില്ലിൻ നിറമേന്തി വരുന്നത് കണ്ടാണോ ഞങ്ങൾക്ക് മോന്തായം തന്നതാരോ ഞങ്ങളെ കാക്കുന്ന ദൈവങ്ങളോ (2)