Namasthe Kairali

1957
Lyrics
Language: Malayalam

നമസ്തേ കൈരളീ... നടനഗാന കേളീ കൈരളീ
നമസ്തേ കൈരളീ.....

തുഞ്ചന്‍ പൈങ്കിളി പാടി...
കുഞ്ചന്‍ തന്മയിലാടീ...
അന്‍പില്‍ വീണക്കമ്പി മുറുക്കിയ തമ്പി പദം പാടും ദേവീ
(നമസ്തേ കൈരളീ.......)

തൂലികയും തൂമ്പാ‍യും കയ്യില്‍ തുല്ല്യമിയന്നു കരവാളും(2)
പരദേശികളെ അകറ്റാനാദ്യം പടക്കിറങ്ങീ മലയാളം
പഴശ്ശി വേലുത്തമ്പികളടരില്‍ പ്രാണന്‍ നല്‍കീ പതറാതേ
പാലിച്ചരുളിയ പാവനചരിതേ
ഭാരതീ പരദേവതേ.....

(നമസ്തേ കൈരളീ.......)

കലകള്‍ വിളങ്ങും കളരികളും
കരളുകള്‍ കവരും കഥകളിയും
കൈകോര്‍ത്തഴകില്‍ കളിയാടും
കമലപൂമകളേ ദേവി.......
(നമസ്തേ കൈരളീ......)
Movie/Album name: Jailppulli
Artists