Yathra Thudangum Munpe

2012
Lyrics
Language: English

Yaathra thudangum munpe
Arivin yaathra thudangum munpe
Yaathra thudangum munpe
Arivin yaathra thudangum munpe
Manameriyunnoru maadapraavin
Chirakukal ariyaruthe....vidhi nee
Chirakukal ariyaruthe....
Achan thirike varaathoru naattil
Amma anaadhamirunnoru koottil
Makano alayunnu kiliyennapole
Nervazhi ariyaathe irulinte mettil
Yaathra thudangum munpe.....

Dukha swarangal konde maanasam
Archana cheyyunne..
Rana jaya bheriyumaay nadamaadum
Raavana senakale....ivane
Raakshasanaakkaruthe.....

Yaathra thudangum munpe
Arivin yaathra thudangum munpe
Yaathra thudangum munpe
Arivin yaathra thudangum munpe
Manameriyunnoru maadapraavin
Chirakukal ariyaruthe....vidhi nee
Chirakukal ariyaruthe....
Achan thirike varaathoru naattil
Amma anaadhamirunnoru koottil
Makano alayunnu kiliyennapole
Nervazhi ariyaathe irulinte mettil
Yaathra thudangum munpe.....
Arivin...yaathra thudangum munpe....
Language: Malayalam

യാത്ര തുടങ്ങും മുമ്പേ
അറിവിന്‍ യാത്ര തുടങ്ങും മുമ്പേ
യാത്ര തുടങ്ങും മുമ്പേ
അറിവിന്‍ യാത്ര തുടങ്ങും മുമ്പേ
മനമെരിയുന്നൊരു മാടപ്രാവിന്‍
ചിറകുകള്‍ അരിയരുതേ....വിധി നീ
ചിറകുകള്‍ അരിയരുതേ....
അച്ഛന്‍ തിരികെ വരാത്തൊരു നാട്ടില്‍
അമ്മ അനാഥമിരുന്നൊരു കൂട്ടില്‍
മകനോ അലയുന്നു കിളിയെന്നപോലെ
നേര്‍വഴിയറിയാതെ ഇരുളിന്റെ മേട്ടില്‍
യാത്ര തുടങ്ങും മുമ്പേ.....

ദുഃഖസ്വരങ്ങള്‍ കൊണ്ടേ മാനസം
അര്‍ച്ചന ചെയ്യുന്നേ..
രണജയഭേരിയുമായ് നടമാടും
രാവണസേനകളേ....ഇവനെ
രാക്ഷസനാക്കരുതേ.....

യാത്ര തുടങ്ങും മുമ്പേ
അറിവിന്‍ യാത്ര തുടങ്ങും മുമ്പേ
യാത്ര തുടങ്ങും മുമ്പേ
അറിവിന്‍ യാത്ര തുടങ്ങും മുമ്പേ
മനമെരിയുന്നൊരു മാടപ്രാവിന്‍
ചിറകുകള്‍ അരിയരുതേ....വിധി നീ
ചിറകുകള്‍ അരിയരുതേ....
അച്ഛന്‍ തിരികെ വരാത്തൊരു നാട്ടില്‍
അമ്മ അനാഥമിരുന്നൊരു കൂട്ടില്‍
മകനോ അലയുന്നു കിളിയെന്നപോലെ
നേര്‍വഴിയറിയാതെ ഇരുളിന്റെ മേട്ടില്‍
യാത്ര തുടങ്ങും മുമ്പേ.....
അറിവിന്‍...യാത്ര തുടങ്ങും മുമ്പേ.....
Movie/Album name: Lakshmivilaasam Renuka Makan Raghuraman
Artists