Pallaththi Meene Pole (Thannannam Thannaththaane Enne Thedi)
2025
ഒരുതിര മറുതിര അവളൊരു തിരമാല
ഒരുകര മറുകര അവനൊരു കര പോലാ
ഒരുതിര മറുതിര അവളൊരു തിരമാല
ഒരുകര മറുകര അവനൊരു കര പോലാ
തന്നന്നം തന്നത്താനെ
എന്നെത്തേടി വന്നെത്തുന്ന തൂവാൽക്കിളി
എന്നിട്ടും എന്താണൊന്നും മിണ്ടാതെൻ്റെ
കണ്ണിൽ നോക്കി നിന്നോ ഇനി
മണിമൂക്കുത്തി കല്ലായ് നിന്നിൽ ചേരാമെടീ
കടൽക്കാറ്റായി നെഞ്ചിൽ നിന്നും മായാതിനി
ഒരുവാക്കിൽ നിൻ നോക്കിൽ
ഞാൻ പൂക്കും ചെമ്മാനം പോലെ..
പള്ളത്തി മീനെപ്പോലെ വെള്ളത്തീ താണ് താണ്
ഉള്ളത്തീ കേറിക്കൂടിയോ
താനനനന താനനനന താനനനാന
തന്നാനന്നാ തന്നാനന്നാ നാ.. നനനന
തന്നാനന്നാ തന്നാനന്നാ നാ
കാറ്റുപോയ വഞ്ചി പോലെ ഞാനലഞ്ഞിതാ
ആർത്തിരമ്പിടുന്നു ചുറ്റും നിൻ കടൽത്തിര
കനവിൻ ഞാർത്തുരുത്തില് കരളിൻ നേർത്ത കൂട്ടില്
മുത്തം തന്നു ചുറ്റിക്കൂടാൻ എത്തുന്നില്ലേ നീ
കടക്കണ്ണടഞ്ഞു കുരുത്തി വെച്ചെന്നെ കൊരുത്ത പെണ്ണാളേ
കൊലുസിൻ തുമ്പത്തെൻ മനസു നൂലിട്ടു
കൊളുത്തും കുറുമ്പുള്ളോളെ...
പള്ളത്തി മീനെപ്പോലെ വെള്ളത്തീ താണ് താണ്
ഉള്ളത്തീ കേറിക്കൂടിയോ
പള്ളത്തി മീനെപ്പോലെ വെള്ളത്തീ താണ് താണ്
ഉള്ളത്തീ കേറിക്കൂടിയോ
താനനനന താനനനന താനനനാന
തന്നാനന്നാ തന്നാനന്നാ നാ.. നനനന
തന്നാനന്നാ തന്നാനന്നാ നാ
തന്നന്നം തന്നത്താനെ
എന്നെത്തേടി വന്നെത്തുന്ന തൂവാൽക്കിളി
എന്നിട്ടും എന്താണൊന്നും മിണ്ടാതെൻ്റെ
കണ്ണിൽ നോക്കി നിന്നോ ഇനി
മണിമൂക്കുത്തി കല്ലായ് നിന്നിൽ ചേരാമെടീ
കടൽക്കാറ്റായി നെഞ്ചിൽ നിന്നും മായാതിനി
ഒരുവാക്കിൽ നിൻ നോക്കിൽ
ഞാൻ പൂക്കും ചെമ്മാനം പോലെ..
പള്ളത്തി മീനെപ്പോലെ വെള്ളത്തീ താണ് താണ്
ഉള്ളത്തീ കേറിക്കൂടിയോ
പള്ളത്തി മീനെപ്പോലെ വെള്ളത്തീ താണ് താണ്
ഉള്ളത്തീ കേറിക്കൂടിയോ
Movie/Album name: Pongala
Artists