Shabdamayee

2007
Lyrics
Language: Malayalam

ശബ്ദമയീ ശബ്ദ ബ്രഹ്മമയീ (3)
സുഖരാഗ ലയമാര്‍ന്നോരവബോധിനീ (2)
(ശബ്ദമയീ)

പുണ്യാഹമണിയുന്ന പുലര്‍കാലത്തില്‍
ജ്യോതിര്‍മയീ നിന്റെ സന്നിധിയില്‍ (പുണ്യാഹ)
ചന്ദ്രപരാഗ സൗഗന്ധികം പാടും
സങ്കല്‍പ്പകാല സൗഭാഗ്യവും കൂടും (ചന്ദ്രപരാഗ)
എത്ര വിചിത്ര പവിത്രാലംകൃത (2)
സച്ചിസ്വരൂപിണി ഭവാനി ഭവമയി ജനനി
(ശബ്ദമയീ)

മായാമയമായൊരിഹലോകമൊരു മരുവിലരിയ മണലായ്‌ (2)
നാദാമൃതമായ ജലധാരയതില്‍ അതുല സഫല മഴയായ്‌ (2)
സാസ സാസ നിസ രിരിസ നിസ രിരിസ
രീ സനിധപമഗ രിഗമരിരിസ നിസരി സനിസ ഗ സനിസ പാ മ ഗമരീ
സനി സഗസ നിസ ഗഗസ നിസ ഗഗസ നിസഗാ....
നിസ രിരിസ നിസ രിരിസ നിസ രീ ഗാ മാ പാ
രീ.. ഗാ മാ പ , മഗമ നിധമ ഗമ സനിധ നിധപ മഗ മാ പാ ധാ
നി സാ രി ഗാ മാ
വേദസ്വരൂപിണി വിദ്യാപ്രവാഹിനി (2)
നിത്യനിരാമയി ആദി അനാദി സുനാദ(ശബ്ദമയീ)
Movie/Album name: Sooryan
Artists