Kaamini

2012
Lyrics
Language: Malayalam

കാമിനി… കാമിനി…
ഗംഗാജലം വറ്റിച്ചാലും പ്രേമദാഹം തീരില്ല
നിദ്രാവിഹീനരാത്രികൾ വിരഹദുഃഖം തീർക്കില്ല

ഗംഗാജലം വറ്റിച്ചാലും പ്രേമദാഹം തീരില്ല
നിദ്രാവിഹീനരാത്രികൾ വിരഹദുഃഖം തീർക്കില്ല
കാമിനി… കാമിനി…

എൻ ഹൃദയത്തിൽ അറയൊന്ന്
ആ അറയിൽ നീ മാത്രം
എൻ മനസ്സിൽ കതകൊന്ന്
ആ കതകിൽ നീ മാത്രം
ഓമനേ ഓടല്ലേ
പ്രേമാഗ്നി കാണൂ നീ
ഗാനമേ തീരല്ലേ
വിരഹാഗ്നി അറിയൂ നീ

കാമിനി… കാമിനി…
ഗംഗാജലം വറ്റിച്ചാലും പ്രേമദാഹം തീരില്ല
നിദ്രാവിഹീനരാത്രികൾ വിരഹദുഃഖം തീർക്കില്ല

ഗംഗാജലം വറ്റിച്ചാലും പ്രേമദാഹം തീരില്ല
നിദ്രാവിഹീനരാത്രികൾ വിരഹദുഃഖം തീർക്കില്ല
എൻ പ്രാണനിൽ ശ്വാസമൊന്ന്
ആ ശ്വാസത്തിൽ നീ മാത്രം
എൻ ഹൃദയത്തിൽ മിടിപ്പൊന്ന്
ആ മിടിപ്പിൽ നീ മാത്രം
നൊന്ത് നൊന്ത് നെയ്തെടുത്ത
സ്വപ്നങ്ങൾ നീയല്ലേ
ഊതിയൂതി കാച്ചിയ
മാണിക്യം നീയല്ലേ

കാമിനി… കാമിനി…
ഗംഗാജലം വറ്റിച്ചാലും പ്രേമദാഹം തീരില്ല
നിദ്രാവിഹീനരാത്രികൾ വിരഹദുഃഖം തീർക്കില്ല

ഗംഗാജലം വറ്റിച്ചാലും പ്രേമദാഹം തീരില്ല
നിദ്രാവിഹീനരാത്രികൾ വിരഹദുഃഖം തീർക്കില്ല
കാമിനി… കാമിനി…
Movie/Album name: Super Star Santhosh Pandit (Jithu Bhai Enna Chocolate Bhai)
Artists