ഒരു മുല്ലപ്പന്തലില്‍ വന്നാല്‍ ഓമനപ്പൂമാല തന്നാല്‍ ഒരു കൂട്ടം ഒരു കൂട്ടം പകരം തരുമോ കൂട്ടുകാരാ (ഒരു മുല്ല)
മാണിക്യവീണ മുറുക്കി ഞാന്‍ മന്ദാരമാല കൊരുത്തു ഞാന്‍ ഈ നൃത്തവേദിയില്‍ - എന്നോ മറഞ്ഞ കിനാവില് മണിത്തേരില്‍ വന്നൂ വസന്തം മൃദംഗം മുഴക്കാന്‍ (ഒരു മുല്ല)
കാടായ കാടുകള്‍ തേടി - നിന്നെ കൂടായ കൂടുകള്‍ തേടി കൂട്ടിന്നിളങ്കിളി കുഞ്ഞോലപ്പെണ്കിളി കൂട്ടിന്നകത്തിന്നു പാടി (കൂടായ)
വെള്ളിച്ചിലമ്പുകള്‍ ചാര്‍ത്തി പിന്നെ വള്ളിക്കുടില്‍ മെത്ത നീര്‍ത്തി - ഇന്നു മുന്തിരിച്ചാറുമായു് മുന്നിലേയ്ക്കെത്തി നീ തമ്പുരുമീട്ടാമോ മാരാ - നിന്റെ തമ്പുരുമീട്ടാമോ മാരാ
മണിമുകിലണയും മഴവില്‍ക്കൊടിയേ മായരുതേ നീ മായരുതേ ഇന്നലെ ഇരവില്‍ വെണ്‍തിങ്കള്‍ക്കല നിന്നു മയങ്ങിയ ഗോപുരനടയില്‍ വന്നൂ പീലിത്തിരുമുടി ചൂടി നീ വിണ്ണില്‍ നീയൊരു വനനര്ത്തകനായു് മണിമുകിലണിയും മഴവില്‍ക്കൊടിയേ