SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Panineerppoovilum Mizhi nirayum novilum Thazhukum snehamaay Nirayuka nin jeevitham Urukunna vedanayil Uyiraavuka nin naamam Irul veena veedhikalil Oliyaavuka nin thyaagam (panineer) Njaan ninnarikil varum Nin mukhamaliyum nilaavozhukum Neeyen murivukalil Thenithal pothiyum manam nirayum Eliyavarkkekum varam Neeyenikkaruleedum sukham Makano vishannu vaadunnu Ivanu hridayajalam tharaan varoo (panineer) Neeyen arimaniyaay Ennuduthuniyaay niranjaalum Neeyen padamidarum mulppadavukalil Nadannaalum Cheriyavarkkekum karam Nee udayavanekum idam Makale niyogamelkkoo nee Abhayapadamanayaan varam tharaan (panineer) പനിനീര്‍പ്പൂവിലും മിഴി നിറയും നോവിലും തഴുകും സ്നേഹമായ് നിറയുക നിന്‍ ജീവിതം ഉരുകുന്ന വേദനയില്‍ ഉയിരാവുക നിന്‍ നാമം ഇരുള്‍ വീണ വീഥികളില്‍ ഒളിയാവുക നിന്‍ ത്യാഗം (പനിനീര്‍ ) ഞാന്‍ നിന്നരികില്‍ വരും നിന്‍ മുഖമലിയും നിലാവൊഴുകും നീയെന്‍ മുറിവുകളില്‍ തേനിതള്‍ പൊതിയും മനം നിറയും എളിയവര്‍ക്കേകും വരം നീയെനിക്കരുളീടും സുഖം മകനോ വിശന്നു വാടുന്നു ഇവന് ഹൃദയജലം തരാന്‍ വരൂ (പനിനീര്‍ ) നീയെന്‍ അരിമണിയായ് എന്നുടുതുണിയായ് നിറഞ്ഞാലും നീയെന്‍ പദമിടറും മുള്‍പ്പടവുകളില്‍ നടന്നാലും ചെറിയവര്‍ക്കേകും കരം നീ ഉടയവനേകും ഇടം മകളെ നിയോഗമേല്ക്കൂ നീ അഭയപദമണയാന്‍ വരം തരാന്‍ (പനിനീര്‍ )
Movie/Album name: The Gift of God
Artists