തേനും വയമ്പും നാവില്‍ തൂവും വാനമ്പാടി (2) രാഗം ശ്രീരാഗം പാടൂ നീ വീണ്ടും വീണ്ടും വീണ്ടും വീണ്ടും (തേനും..)
മാനത്തെ ശിങ്കാരത്തോപ്പില്‍ ഒരു ഞാലിപ്പൂവന്‍ പഴത്തോട്ടം (മാനത്തെ..) കാലത്തും വൈകീട്ടും പൂമ്പാളത്തേനുണ്ണാന്‍ ആ വാഴത്തോട്ടത്തില്‍ നീയും പോരുന്നോ? (തേനും..)
നീലക്കൊടുവേലി പൂത്തൂ ദൂരെ നീലഗിരിക്കുന്നിന്‍ മേലേ മഞ്ഞിന്‍ പൂവേലിക്കല്‍ കൂടി കൊച്ചു വണ്ണാത്തി പുള്ളുകള്‍ പാടി താളം പിടിക്കുന്ന വാലാട്ടിപ്പക്ഷിക്കു താലികെട്ടിന്നല്ലെ നീയും കൂടുന്നോ ? (തേനും..)