Onnu Thottu

2014
Lyrics
Language: English

Onnu thottu mriduvaay neeyannu...
Annu thottu poothulanjee poovaaka..
Kannum nattu kaathirunnu njaanennum
Kaipidichu koodepporaan kothiyode
Kunnolam swapnangal kandangirunnaale
Kunnimaniyenkilum kaiyyil vannu cheruu....
Onnu thottu mriduvaay neeyannu...
Annu thottu poothulanjee poovaaka..

Thannanannaana thananaa...thannanannaana thananaa...hoy
Thannanannaana thananaa...thannanannaana thananaa...hoy...

Aa...aa...aa....
Orkkaathirunnappol oru chumbanam
Orthorthirunnappol...
Orkkaathirunnappol oru chumbanam
Orthorthirunnappol madhuniswanam...
Puthumannil peyyunna pranayathin pemaari
Aalippazhangalaayi pozhinjidunnuu....(2)
Athilente swapnangal mizhithurannu
Nenchodu cherthuvechu vaarippunarnnu....
Onnu thottu mriduvaay neeyannu...
Annu thottu poothulanjee poovaaka...

Aa...aa...aa....
Aakaashathambili imakal chimmi
Kaanthaariyaayiram poothirangi..
Aakaashathambili imakal chimmi
Kaanthaariyaayiram poothirangi....
Iniyente maarante maarinte choodil njaan
Aananda nrithamaadum madhuchandrike..
Iniyente maarante maarinte choodil njaan
Aananda nrithamaadum madhuchandrike....
Ini ninte daahangalkku vida parayuu
Chundodu chundamarthi then nukaruu...
(onnu thottu...)
Language: Malayalam

ഒന്നുതൊട്ടു മൃദുവായ് നീയന്നു്...
അന്നു തൊട്ടു പൂത്തുലഞ്ഞീ പൂവാക..
കണ്ണുംനട്ടു് കാത്തിരുന്നു ഞാനെന്നും
കൈപിടിച്ചു കൂടെപ്പോരാൻ കൊതിയോടെ
കുന്നോളം സ്വപ്നങ്ങൾ കണ്ടങ്ങിരുന്നാലേ
കുന്നിമണിയെങ്കിലും കൈയിൽ വന്നു ചേരൂ....
ഒന്നുതൊട്ടു മൃദുവായ് നീയന്നു്...
അന്നു തൊട്ടു പൂത്തുലഞ്ഞീ പൂവാക...

തന്നാനന്നാനന്നാന തനനാ....തന്നാനന്നാനന്നാന തനനാ....ഹോയ്
തന്നാനന്നാനന്നാന തനനാ....തന്നാനന്നാനന്നാന തനനാ....ഹോയ്...

ആ...ആ...ആ....
ഓർക്കാതിരുന്നപ്പോൾ ഒരു ചുംബനം
ഓർത്തോർത്തിരുന്നപ്പോൾ...
ഓർക്കാതിരുന്നപ്പോൾ ഒരു ചുംബനം
ഓർത്തോർത്തിരുന്നപ്പോൾ മധുനിസ്വനം...
പുതുമണ്ണിൽ പെയ്യുന്ന പ്രണയത്തിൻ പേമാരി
ആലിപ്പഴങ്ങളായി പൊഴിഞ്ഞിടുന്നൂ....(2)
അതിലെന്റെ സ്വപ്നങ്ങൾ മിഴിതുറന്നു
നെഞ്ചോടു ചേർത്തുവെച്ചു വാരിപ്പുണർന്നു....
ഒന്നുതൊട്ടു മൃദുവായ് നീയന്നു്...
അന്നു തൊട്ടു പൂത്തുലഞ്ഞീ പൂവാക...

ആ...ആ...ആ....
ആകാശത്തമ്പിളി ഇമകൾ ചിമ്മി
കാന്താരിയായിരം പൂത്തിറങ്ങി..
ആകാശത്തമ്പിളി ഇമകൾ ചിമ്മി
കാന്താരിയായിരം പൂത്തിറങ്ങി....
ഇനിയെന്റെ മാരന്റെ മാറിന്റെ ചൂടിൽ ഞാൻ
ആനന്ദനൃത്തമാടും മധുചന്ദ്രികേ..
ഇനിയെന്റെ മാരന്റെ മാറിന്റെ ചൂടിൽ ഞാൻ
ആനന്ദനൃത്തമാടും മധുചന്ദ്രികേ....
ഇനി നിന്റെ ദാഹങ്ങൾക്കു് വിടപറയൂ
ചുണ്ടോടുചുണ്ടമർത്തി തേൻ നുകരൂ...
(ഒന്നുതൊട്ടു...)
Movie/Album name: Maramkothi
Artists