Naagappaalakal Poovaniyumbol

1990
Lyrics
Language: Malayalam

നാഗപാലകൾ പൂവണിയുമ്പോൾ
നാഗവീണകൾ പാടുമ്പോൾ (2 )
ഏതു മൗനരാഗം ആയി
എന്റെ ഗ്രാമം തേങ്ങുന്നു
(നാഗപാലകൾ )

ഒഴുകും പുഴ തൻ ദാഹതീരം
ഓടത്തണ്ടായി കേഴുന്നു
തഴുകും കാറ്റിൻ കൈകളേതോ
താളം വീണ്ടും തേടുന്നു
എല്ലാം മറന്നു വീശും കാറ്റേ
എന്റെ മെയ്യിൽ തഴുകൂ നീ
ഏതു മൗനരാഗമായി
എന്റെ ഗ്രാമം തേങ്ങുന്നു
എന്റെ ഗ്രാമം തേങ്ങുന്നു

തളരും അഴലിൻ മോഹമായി
വിജനമേഘം തീരുമോ
മധുമഴപെയ്യും പുണ്യകാലം
ഹരിത വസന്തം തീർക്കുമോ
എല്ലാം എല്ലാം ശോകമൂകമായി
എന്തിനാണീ സംഗീതം
ഏത് മൗനരാഗമായി
എന്റെ ഗ്രാമം തേങ്ങുന്നു

പൊഴിയാം നാളെ ജീവമേഘം
വീണ്ടും നിറയാനല്ലയോ
ഒടുവിലെല്ലാം വാടി വാടി വീണുടയുന്നു
പിന്നെയും എല്ലാമെല്ലാം പോയി മറഞ്ഞിടും
എല്ലാമെല്ലാം പോയി മറഞ്ഞിടും
എന്തിനിനിയും സംഗീതം
ഏതു മൗനരാഗം ആയി
എന്റെ ഗ്രാമം തേങ്ങുന്നു
എന്റെ ഗ്രാമം തേങ്ങുന്നു
(നാഗപാലകൾ )
Movie/Album name: Gazal
Artists