കണ്ണാടി കവിളില്‍ കാമദേവന്‍ കുറിക്കുമീ കയ്യക്ഷരങ്ങള്‍ നിന്റെ കാറ്റില്‍ പറക്കും കുറുനിരകള്‍ കൈവിരല്‍ കൊണ്ടു ഞാന്‍ തൊടുമ്പോള്‍ എന്തിനീ കപടമാം ലജ്ജയും ഇക്കിളിയും കണ്ണാടി കവിളി...ല്‍
എത്ര മറച്ചാലും മറയാത്ത നിന്റെയീ ഏകാന്ത സൗന്ദര്യം ചന്ദന കരയുള്ള വെള്ളപുടവയാല്‍ എന്തിനു ചുമ്മാ പൊതിഞ്ഞു വച്ചൂ തെന്നല്‍ വന്നഴിക്കുമ്പോള്‍ നീയെന്റെ പിന്നില്‍ വന്നൊളിക്കുമ്പോള്‍ എന്തു ചെയ്യും മറ്റെന്തു ചെയ്യും
എത്ര കൊഴിഞ്ഞാലും തീരാത്ത നിന്റെയീ മുത്തായ മന്ദഹാസം (2) എന്‍ ചൊടിത്തളിര്‍ കൊണ്ട് കൊത്തിയെടുത്ത് ഞാന്‍ എന്‍ മോതിരത്തില്‍ പതിച്ചു വെക്കും ചുംബിച്ചു മിനുക്കുമ്പോള്‍ നീയെന്നെ ചുറ്റി പടരുമ്പോള്‍ എന്തു ചെയ്യും മറ്റെന്തു ചെയ്യും (കണ്ണാടി...)