Njan Niranja Madhupaathram

1975
Lyrics
Language: English

Njan niranja madhupathram
Then thulumbum mridugaathram
Kaamante maarile kalachoodi
Kaamamunarthum rathipole

Maayameeroopam maadakabhaavam
Oruvana yakshi pole
Neevarum neram veshangaletho
Niravarna thumbipole
Ninmunnil njanoru maayayay maarum

Mohinivesham kaanunnaneram
Orujalakanyapole
Neethiranjeedum raagamaraalam
Oru mrigathrishnapole
Nin munnil njan nizhal natyamaay maarum
Language: Malayalam

ഞാന്‍ നിറഞ്ഞ മധുപാത്രം
തേന്‍ തുളുമ്പും മൃദുഗാത്രം
കാമന്റെ മാറിലെ കലചൂടി
കാമമുണര്‍ത്തും രതിപോലെ

മായമീരൂപം മാദകഭാവം
ഒരുവനയക്ഷിപോലെ
നീവരും നേരം വേഷങ്ങളേതോ
നിറവര്‍ണ്ണത്തുമ്പിപോലെ
നിന്മുന്നില്‍ ഞാനൊരു മായയായ് മാറും

മോഹിനിവേഷം കാണുന്നനേരം
ഒരുജലകന്യപോലെ
നീതിരഞ്ഞീടും രാഗമരാളം
ഒരുമൃഗതൃഷ്ണപോലെ
നിന്മുന്നില്‍ ഞാന്‍ നിഴല്‍ നാട്യമായ് മാറും
Movie/Album name: Priye Ninakkuvendi
Artists