ഇമയോ തേന്‍ നവമലര്‍ച്ചന്തം എന്‍ ദേവി നിന്‍ മിഴിത്തുമ്പില്‍ നാണം നവനീതം പൊഴിയുന്ന നെഞ്ചില്‍ കളിയാടുന്നു വൃന്ദാവനക്കണ്ണന്‍ മോഹങ്ങള്‍ തീര്‍ക്കും കാളിന്ദിയാറില്‍ മോദത്തില്‍ മുങ്ങി പുളകങ്ങള്‍ ചൂടി അഞ്ചാതെ മധുരമായി ബാലം ഇതു പൂവായ പൂ നുള്ളും പ്രായം (ഇമയോ )
കണ്ണിലു് കണ്മഷിയിട്ടു് ചന്ദനപ്പൊട്ടു് ചന്തത്തിലിട്ടു് കൈകളില്‍ കങ്കണമിട്ടു് ഉദ്യാനവും മുടിയില്‍ കെട്ടി വര്‍ണ്ണപ്പൂഞ്ചേല ചുറ്റി മൂക്കുത്തിയിട്ടു് മുല്ലപ്പൂ ചൂടി പാദസരം കാലിലിട്ടു് മൈലാഞ്ചിയിട്ടു് മോതിരമിട്ടു് സ്നേഹജാലദീപമേറ്റി പുഞ്ചിരിയും ചുണ്ടില്‍ ചാര്‍ത്തി തമ്മിലെന്നുമൊന്നായിത്തീരാന്‍ എന്നെ ഞാനും കാഴ്ച വച്ചു കണ്ണും കണ്ണും തമ്മില്‍ കഥയോതി സ്വയം ഉള്ളം രണ്ടും ഒന്നായി മാറി പെണ്ണേ നിന്‍ കന്നിയിളംമേനി മിന്നും തങ്കവര്‍ണ്ണശിലയായി മാറി ഇതു സൗരഭമോ സമ്മതമോ സംഗമത്തിന്‍ സുരവരമോ ഇമയോ തേന്‍ നവമലര്‍ച്ചന്തം എന്‍ ദേവാ നിന്‍ മിഴിത്തുമ്പില്‍ താപം ഇമയോ തേന്‍ നവമലര്‍ച്ചന്തം എന്‍ ദേവി നിന്‍ മിഴിത്തുമ്പില്‍ നാണം
മച്ചകത്തില്‍ കട്ടിയിലിട്ടു് പഞ്ചവര്‍ണ്ണമെത്തയിട്ടു് പിച്ചിപ്പൂ മേലേ ഇട്ടു് പഞ്ചബാണച്ചിത്രമിട്ടു് വെറ്റിലപ്പാക്കും വച്ചു് നൂറും വച്ചു് ചുണ്ടില്‍ വച്ചു് മിന്നുന്ന വെള്ളിത്തട്ടില്‍ പാലും വച്ചു് പഴവും വച്ചു് നാണംകൊണ്ടു് കണ്ണും മൂടി നാവിലുള്ള മുത്തുകള്‍ പൊട്ടി അംഗങ്ങള്‍ മദ്ദളം കൊട്ടി താരുണ്യവും താളം തട്ടി നെഞ്ചിന്നുള്ളില്‍ കൊഞ്ഞൂഞ്ഞാവ വാടി ലയമന്ത്രം നമ്മള്‍ ഒന്നായി ചേര്‍ന്നു പാടി മെയ്യും മെയ്യും ആവേശത്തില്‍ മുങ്ങി ഒരു സ്വര്‍ഗ്ഗം വന്നു നമ്മില്‍ ഇന്നു തങ്ങി ഇതു സൗരഭമോ സമ്മതമോ സംഗമത്തിന്‍ സുരവരമോ (ഇമയോ )