വിപ്ലവം ജയിക്കട്ടേ വിഗ്രഹങ്ങള്‍ തകരട്ടേ സഹ്യസാനുക്കളുണരട്ടേ സുപ്രഭാതങ്ങള്‍ ചുവക്കട്ടേ (വിപ്ലവം)
കാട്ടുതിരികള്‍ കപ്പല്‍കയറ്റും തോട്ടമുടമകളേ തോല്‍ക്കുകില്ലിനി നിങ്ങടെയോട്ട- ത്തോക്കിനു മുന്നില്‍ തൊഴിലാളി തൊഴിലാളി ഐക്യം സിന്ദാബാദ്
നാട്ടുകാരുടെ രക്തമൊഴുക്കിയ കോട്ടക്കൊത്തളങ്ങള്‍ കാത്തു കിടക്കാന്‍ നിങ്ങടെ വേട്ട- പ്പട്ടിയല്ലിനി തൊഴിലാളി വേട്ടപ്പട്ടിയല്ലിനി തൊഴിലാളി തൊഴിലാളി ഐക്യം സിന്ദാബാദ്
ഇല്ലം കണ്ടു മരിച്ചിട്ടില്ലിവിടിന്നലത്തെ തൊഴിലാളി ഇല്ലിത്തൂവല്‍ മലയില്‍ പച്ചില- യില്ലം പണിയും തൊഴിലാളി തൊഴിലാളി ഐക്യം സിന്ദാബാദ്