കുളിരു കുമ്പിൾ കോട്ടും പൂങ്കവിൾച്ചുഴിയിൽ എന്തേ നാണമോ ശിശിരമേഘം നീന്തും കണ്ണുകൾ കനവു നെയ്യും നേരമോ മഞ്ഞു വീഴുമീ മണ്ണിലൂടെ നാം മോഹമൈനക്കൂടും തേടി വന്നിവിടെ ഏതോ സന്ധ്യയിൽ തമ്മിൽ തമ്മിൽ പങ്കിടുന്നു മനമെങ്കിൽ പോലും ബന്ധനം കണ്ണും കണ്ണും കൂട്ടിലിട്ടതനുരാഗം (കുളിരു കുമ്പിൾ കോട്ടും ...)
ഏതേതോ തേടി ഏതേതോ നേടി എങ്ങെങ്ങോ പായും മോഹമേ നിന്നോടൊത്തോരോ ശിങ്കാരത്തോപ്പും പിന്നിട്ടും ഞങ്ങൾ ഏറേ നാൾ ഹേമന്തവും ഗ്രീഷ്മവും മീട്ടി നീ പാടുമ്പോൾ ആയിരം പൗർണ്ണമി മഞ്ഞിൻ പൂവേ നിന്റെ മെയ്യിലൊരു കന്നിത്തെന്നൽ തൊട്ടുവോ കുഞ്ഞിക്കാറ്റല്ലീക്കരങ്ങളുടെ ജാലം (കുളിരു കുമ്പിൾ കോട്ടും ...)
പുള്ളി പൊന്മാനേ തോളിന്മേലേറ്റും വെള്ളിപ്പൂന്തിങ്കൾ പൈതലേ മാരന്റെ മുന്നിൽ നേദിച്ച പൂവായ് തീരുന്നതാണീ പെണ്മനം എന്നെന്നും എൻ കണ്മണീ നിന്റെയീ കാർക്കൂന്തൽ ചെണ്ടിലെ വണ്ടു ഞാൻ മാനോടൊത്തീ മാലിനീനദീ തീരത്തെത്തും പെൺകൊടീ തേന്മാവിൽ പൂമുല്ലവള്ളിയും നമ്മൾ (കുളിരു കുമ്പിൾ കോട്ടും ...)