Thirayum Theeravum

1978
Lyrics
Language: English

Thirayum theeravum chumbichurangee
Tharivalakal veenu kilungee
Nadiyude naanam... nurakalilothungee
Nadiyude naanam nurakilothungee
Nananjavikaarangal mayangee
Mayangee mayangee
Hahahaha
Thirayum theeravum chumbichurangee

Neelappoonchelayaal maaridam marachu
Velikkasavitta manavaatti
Kadalinte kaikalaal nakhakshathamelkkumbol
Theerangale nee orkkumo
Thirayude vedana marakkumo
Thirayum theeravum chumbichurangee

Thoomanikkaattinaal noopuram kulungi
Thaalamunarthum tharanginee
Saagarashayyayil rathisukhamaadumbol
Theerangale nee orkkumo
Thirayude vedana marakkumo
(thirayum theeravum....)
Language: Malayalam

തിരയും തീരവും ചുംബിച്ചുറങ്ങീ...തരിവളകൾ വീണു കിലുങ്ങീ...
നദിയുടെ നാണം... നുരകളിലൊതുങ്ങീ....
നദിയുടെ നാണം നുരകളിലൊതുങ്ങീ
നനഞ്ഞ വികാരങ്ങൾ മയങ്ങീ....മയങ്ങീ....മയങ്ങീ..
ഹഹഹഹ
തിരയും തീരവും ചുംബിച്ചുറങ്ങീ...

നീലപ്പൂഞ്ചേലയാൽ മാറിടം മറച്ചു....
വേളിക്കസവിട്ട മണവാട്ടീ...
കടലിന്റെ കൈകളാൽ നഖക്ഷതമേൽക്കുമ്പോൾ
തീരങ്ങളെ നീ ഓർക്കുമോ...തിരയുടെ വേദന മറക്കുമോ...

തിരയും തീരവും ചുംബിച്ചുറങ്ങീ...

തൂമണി കാറ്റിനാൽ നൂപുരം കുലുങ്ങീ....
താളമുണർത്തും തരംഗിണീ...
സാഗരശയ്യയിൽ രതിസുഖമാടുമ്പോൾ
തീരങ്ങളെ നീ ഓർക്കുമോ...തിരയുടെ വേദന മറക്കുമോ...

തിരയും തീരവും ചുംബിച്ചുറങ്ങീ...തരിവളകൾ വീണു കിലുങ്ങീ...
നദിയുടെ നാണം... നുരകളിലൊതുങ്ങീ....
Movie/Album name: Aval Viswasthayaayirunnu
Artists