Poovaadikalil

1978
Lyrics
Language: English

Mmmm...aaha.....ahaha.....

Poovaadikalil alayum thenilam kaate
Panineer mazhayil kulir korinilppu njaan
Poovaadikalil alayum thenilam kaate

Njaanariyaathen maniyarayil nee kadannu vannirunnu (2)
Njaanariyaathen manathaaril nee raagam pakarnnu
Poovaadikalil alayum thein ilam kaate
Parayoo kadhakal kaathorthu nilppu njaan
Poovaadikalil alayum thenilam kaatte

Kaliyodam neela nilaavil thuzhayunnatharo?
Karayil poomalayumaay thirayunnatharo?
Oruswapnam viriyaanaay neeyum kaathirippoo
Njaanum kaathirippoo
Poovaadikalil alayum thenilam kaatte
Language: Malayalam

ഉം.... ആഹാ... അഹഹാ...
പൂവാടികളില്‍ അലയും തേനിളം കാറ്റേ
പനിനീര്‍മഴയില്‍ കുളിര്‍ കോരിനില്‍പ്പൂ ഞാന്‍
പൂവാടികളില്‍ അലയും തേനിളം കാറ്റേ

ഞാനറിയാതെന്‍ മണിയറയില്‍ നീ കടന്നു വന്നിരുന്നു
ഞാനറിയാതെന്‍ മനതാരില്‍
നീ രാഗം പകര്‍ന്നൂ
പൂവാടികളില്‍ അലയും തേനിളം കാറ്റേ
പറയൂ കഥകള്‍ കാതോര്‍ത്തു നില്‍പ്പു ഞാന്‍
പൂവാടികളില്‍ അലയും തേനിളം കാറ്റേ

കളിയോടം നീലനിലാവില്‍ തുഴയുന്നതാരോ
കരയില്‍ പൂമാലയുമായ് തിരയുന്നതാരോ
ഒരുസ്വപ്നം വിരിയാനായ് നീയും കാത്തിരിപ്പൂ
ഞാനും കാത്തിരിപ്പൂ
പൂവാടികളില്‍ അലയും തേനിളം കാറ്റേ
Movie/Album name: Vyaamoham
Artists