ഊരുക പടവാൾ രണ ഭൂമിയിലേക്കു കുതിക്കൂ മകനേ അമ്മ തന്റെ കണ്ഠനാളത്തിൽ കൊലവാൾ വീഴും മുൻപേ തീ തിന്ന് തീ തിന്ന് ജന്മം മുഴുവനും തീരാത്ത നൊമ്പരം കൊള്ളും മുൻപേ കണ്ണുനീരാലേ തേടുന്നതാരെ പൊന്നുമകനേ വിളികേൾക്കുകില്ലേ കുതിച്ചു പായുക കുതിച്ചുപായുക മുറിച്ചു തള്ളുക വൈരികളേ
തെറിച്ചുപോയാൽ പൊയ്ക്കൊള്ളട്ടെ തേരിലേറ്റിയ നിൻ പ്രണയം പ്രണയിനിയെക്കാൾ വലുതാണല്ലോ പെറ്റുവളർത്തിയോരമ്മ കുതിച്ചു പായുക കുതിച്ചുപായുക കുതിച്ചു പായുക മകനെ