പതിനേഴാം വയസ്സിന്റെ പടി തുറന്ന് പനിനീരിൻ മലർ പോലെ വിരിഞ്ഞ പെണ്ണ് (2) പെണ്ണിനു കണ്ണിൽ സ്വപ്നമുണർന്നു പെണ്ണിനു ചുണ്ടിൽ മുത്തു വിളഞ്ഞു സ്വപ്നങ്ങൾ പറക്കുന്ന ദിവസം വന്നു മുത്തുകൾ കൊരുക്കുന്ന സമയം വന്ന് (2) (പതിനേഴാം..)
പൊന്നിനും പൊന്നാണു നീയെങ്കിലും ഞങ്ങൾ പൊന്നാലേ മൂടുന്നു നിന്റെ മേനി (2) മൈലാഞ്ചിച്ചേലാണു കൈയ്യെന്നാലും അണിയിച്ചു മൈലാഞ്ചി നിൻ വിരലിൽ മറ പിടയുന്നു കുളിരുതിരുന്നു തുടുതുടെ തുടുക്കുന്നു ചുവ ചുവ ചുവക്കുന്നു വിറയ്ക്കുന്നു പുതുപ്പെണ്ണിൻ കരൾ പിടയുന്നു (2) ഒരു നാളും പിരിയാത്ത ബന്ധത്തിന്റെ ആരംഭം കുറിക്കുന്ന ദിവസം വന്നു സ്വപ്നങ്ങൾ പറക്കുന്ന ദിവസം വന്നു മുത്തുകൾ കൊരുക്കുന്ന സമയം വന്ന് (2) (പതിനേഴാം..)
ആ..ആ..ആ..ആ അറബിക്കഥയുടെ ചിറകുള്ള മഞ്ചലിൽ ആറ്റക്കിളി നിന്റെ പൂമാരൻ (2) പതിനാലാം രാവിന്റെ അഴകുള്ള നിൻ മനതാരിൽ ഒരു നൂറു ഇതൾ വിരിച്ചു പുളകവുമായ് ഇനി വരുമല്ലോ കരമൊടു മുഖം മറച്ചെറിഞ്ഞു കൊണ്ടൊരു കണ്ണെരിയുന്ന നിന്നുടെ കരം പിടിക്കാനായ് (2) ഖൽബിൽ നിന്നൊരു തുള്ളി മധുരം കൊണ്ട് ഖൽബിനെ കുടിപ്പിക്കും സമയം വന്നു സ്വപ്നങ്ങൾ പറക്കുന്ന ദിവസം വന്നു മുത്തുകൾ കൊരുക്കുന്ന സമയം വന്ന് (2) (പതിനേഴാം..)