പാടൂ സഖീ പാടൂ ഗീതം പ്രേമഗീതം പാടൂ സഖീ പാടൂ പ്രിയഗീതം പ്രേമഗീതം കാതോർത്തുനില്ക്കുന്നു ഭൂമി വെൺപൂമഞ്ഞു മാലകോർക്കും ഭൂമി പാടൂ സഖീ പാടൂ പ്രിയഗീതം പ്രേമഗീതം
കാലൊച്ച കേട്ടില്ല കവിതേ വന്നീ പ്രാണന്റെ പ്രാണനിൽ അമൃതം പകർന്നു (കാലൊച്ച....) മാലേയമണിഞ്ഞെത്തി വസന്തോൽസവം ശാലീനസൌന്ദര്യത്തിൻ സുഗന്ധോൽസവം പോരൂ നീ പോരൂ നീ - 2 കാതോർത്തുനില്ക്കുന്നു ഭൂമി വെൺപൂമഞ്ഞു മാലകോർക്കും ഭൂമി പാടൂ സഖീ പാടൂ പ്രിയഗീതം പ്രേമഗീതം
കൂരിരുൾക്കാട്ടിൽ നീ വിളക്കായ് തെളിഞ്ഞു തൂലികത്തുമ്പിൽ നീ മലരായ് വിരിഞ്ഞു (കൂരിരുൾക്കാട്ടിൽ....) പ്രാലേയമണികളിൽ കുളിരായി ആലോലമുയരുന്ന കിളിയായി ആടൂ നീ പാടൂ നീ - 2 കാതോർത്തുനില്ക്കുന്നു ഭൂമി വെൺപൂമഞ്ഞു മാലകോർക്കും ഭൂമി പാടൂ സഖീ പാടൂ പ്രിയഗീതം പ്രേമഗീതം (പാടൂ സഖീ....)