ഒളിവിലെ കളികൾ ഇന്നിതാ...കാര്യമാകുന്നേ ഇരുളിലെ കുളിരു വന്നിതാ....കനലു കോരുന്നേ കാണാക്കഥയിതാ...ഒരു കൂനൻ മുതുകിലെ കുരുവായ് കുരുവായ് പുതിയ കുരുവായ് തെയ് തെയ്യം തക്കാ തക തെയ്യം തക്കാ... തെയ് തെയ്യം തക്കാ തക തകധിമി തക്കാ
പൂവിൽ കിളിയണയും മധുരം കവരാൻ നാവിൽ കൊതികയറും ഉലഞ്ഞു നുണഞ്ഞിടാൻ... നേരിൻ വേരും തേടി ആരോ കൂടെക്കൂടീ ഉള്ളിൽ വാഴും കള്ളൻ പിടഞ്ഞേ... പുലിവാലോ കയ്യിൽ ചുറ്റും ചേലായേ... തെയ് തെയ്യം തക്കാ തക തെയ്യം തക്കാ തെയ് തെയ്യക തക്കാ തക തകധിമി തക്കാ തെയ് തെയ്യം തക്കാ തക തെയ്യം തക്കാ തെയ് തെയ്യക തക്കാ തക തകധിമി തക്കാ....
മോഹം മലകയറും മുകിലിൽ തൊടുവാൻ മിന്നൽക്കൊടിയവളിൽ ഇണങ്ങിയൊരുങ്ങുവാൻ കാലം മാറും നേരം കാലക്കേടിൻ ഭാരം കാതിൽ ചൊല്ലി പൊള്ളും സ്വകാര്യം കെണിയാലേ എല്ലാം മേലും കീഴായേ..... തെയ് തെയ്യം തക്കാ തക തെയ്യം തക്ക തക തക തക തെയ് തെയ്യക തക്കാ തക തകധിമി തക്ക തെയ് തെയ്യം തക്കാ തക തെയ്യം തക്ക തക തക തക തെയ് തെയ്യക തക്കാ തക തകധിമി തക്ക.... (ഒളിവിലെ കളികൾ ഇന്നിതാ...)